വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂ പ്പാക്കൊരാനണ്ടാർന്നു’ എന്ന കൃതി പാഠപുസ്തകമാക്കാൻ തീരുമാനിച്ചപ്പോൾ വലിയ വിമർശന ങ്ങളുണ്ടായി. വിവാദം കത്തിനിൽക്കെ ബഷീർ ഒരു വേദിയിൽവെച്ച് ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയയെ കണ്ടുമുട്ടി.
ബഷീർ: ലീഗ്കാർ എന്തിനാണ് പുസ്തകത്തെ എതിർക്കുന്നത്?
സി എച്ച്: അവരത് വായിച്ചിട്ടില്ല.
ബഷീർ: കോൺഗ്രസുകാരും എതിർക്കുന്നുണ്ടല്ലോ?
സി എച്ച്: അവരത് വായിച്ചു. പക്ഷെ അവർക്ക് ഒന്നും മനസ്സിലായില്ല.
ബഷീർ: അപ്പൊ കമ്മ്യൂണിസ്റ്റുകാർ എതിർക്കുന്നതോ?
സി എച്ച്: അവരത് വായിച്ചു. അവരതിൽ അള്ളാഹുവിനെയും റസൂലിനെയുമൊക്കെ കണ്ടു. അത് കൊണ്ട് അവരും എതിർക്കുന്നു.![]()
![]()
കാരണമില്ലാതെ എതിർക്കുന്നു എന്ന് പറയരുത് എന്നേ ഞാൻ പറയുന്നുള്ളൂ.