ബലേ… ഭേഷ്… ഗംഭീരം… അതുഗ്രൻ!!!

ഇങ്ങനെ വേണം. കാന്തപുരത്തിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാൻ ഈ മാമല നാട്ടിൽ ഇനിയാരെങ്കിലും ബാക്കിയുണ്ടോ എന്ന് സംശയമാണ്! കൺഗ്രാജുലേഷൻസ് ഗയ്സ്!

പക്ഷെ ഒന്നുണ്ട്. മറ്റു മതങ്ങളിൽപ്പെട്ട സ്ത്രീ വിരോധികളും പഴഞ്ചൻമാരും പിന്തിരിപ്പന്മാരും നേതാക്കളും പണ്ഡിതൻമാരുമൊക്കെ ഇത്പോലെ പ്രസ്താവനകളിറക്കുമ്പോൾ അവരെയൊക്കെ തെരുവിൽ വിചാരണ ചെയ്യാൻ നിങ്ങളെ മുന്നിൽ തന്നെ കാണണം.

അവരുടെ മതത്തെയും സമുദായത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയുമൊക്കെ പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യണം. അപ്പൊ ഞഞ്ഞാ മുഞ്ഞാ വർത്താനം പറയരുത്….. ഇതിന് മുമ്പ് നിങ്ങളെ അങ്ങനെ കണ്ട ചരിത്രമില്ല….അത്കൊണ്ട് പറഞ്ഞതാണ്.