ഇന്ത്യൻ ഭരണകൂടവും ന്യായാസനങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ജാമ്യം പോലും അർഹിക്കാത്ത മുസ്‌ലിം കൊടും ഭീകരനായാണ് ഉമർ ഖാലിദിനെ പരിചയപ്പെടുത്തുന്നത്. പക്ഷെ അറിഞ്ഞേടത്തോളം അദ്ദേഹം തന്റെ പേരിനപ്പുറം എന്തെങ്കിലും കടപ്പാട് ഇസ്ലാമിനോട് പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പി എച്ച് ഡി പ്രബന്ധം ഇന്ത്യയെ എങ്ങനെ ഇസ്‌ലാമിക രാഷ്ട്രമാക്കാം എന്നതിനെക്കുറിച്ചല്ല. ജാർഖണ്ഡിലെ സിംഗ്‌ഭം ജില്ലയിലെ ആദിവാസി സമൂഹത്തെ ബ്രിട്ടീഷ് കോളോണിയൽ ഭരണകൂടം എങ്ങനെയാണ് തകർത്തെറിഞ്ഞത് എന്നതിനെക്കുറിച്ചാണ്.

‘ഞാൻ വായിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും മികച്ച തീസിസുകളിലൊന്ന്’ എന്നാണ് ‘Fractured communities’ എന്ന ഉമറിന്റ പുസ്തകത്തിനുള്ള മുഖവുരയിൽ പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നത്.

തങ്ങളുടെ രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ പോലീസ് കെട്ടിച്ചമച്ച കല്പിത കഥകളുടെ പേരിൽ അന്യായമായി ജയിലലടക്കപ്പെട്ട പ്രമുഖ ബുദ്ധിജീവികളിൽ ഒരാളാണ് ഉമർ എന്നും ഗുഹ അഭിപ്രായപ്പെടുന്നു. മാത്രമല്ല അവരിൽ പലരും വിട്ടുവീഴ്ചയില്ലാത്ത അക്രമരഹിത രാഷ്ട്രീയ പ്രവർത്തനത്തിനായി നിലകൊണ്ടവരായിരുന്നു എന്ന്കൂടി ഗുഹ പറയുന്നുണ്ട്.

ജനാധിപത്യത്തിനും ബഹുസ്വരതക്കും വേണ്ടി നിലകൊണ്ടതാണ് അവരെ ഭരണകൂടത്തിന്റെ ശത്രുക്കളാക്കി മാറ്റിയതെന്നും ഗുഹ പറയുന്നു. രാജ്യത്തിന്‌ വേണ്ടി കനപ്പെട്ട

സംഭാവനകളർപ്പിക്കാൻ കഴിവുള്ള ഈ പ്രതിഭൾക്ക് മോചനം നൽകാനുള്ള മാന്യതയും ധൈര്യവും നീതിപീഠം കാണിക്കണമെന്നാണ് ഗുഹ ആവശ്യപ്പെടുന്നത്.

ഉമറും ഗുഹയും ഒരുപോലെ പൗരത്വ നിഷേധ നിയമത്തിനെതിരെ സമരം നയിച്ചവരാണ്. എന്നിട്ടും ഗുഹക്കുള്ള പ്രിവിലേജ് ഉമറിന് ഇല്ലെന്നതാണ് സത്യം. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെയാണ്, “Have I been able to carry on my research and writing whereas he has not because my first name is Ramachandra and not Umar?”

രാമചന്ദ്ര ഗുഹക്കും ടീസ്റ്റ സെറ്റൽവാദിനും ഹർഷ് മന്ദറിനും ആനന്ദ് പഡ്വർധനും ഉള്ള ആനുകൂല്യം അബൂബക്കറിനും കോയക്കും ഷർജീൽ ഇമാമിനും ഉമറിനും ഇല്ല എന്നതാണ് യാഥാർഥ്യം!! IT’S ALL IN THE NAME!!!!!

Tags: ,