ഇറച്ചിവെട്ടുകാരെ വിളിച്ചുചേർത്ത് ട്രമ്പ് ഗസ്സ സമാധാനക്കമ്മിറ്റി ഉണ്ടാക്കിയപ്പോൾ ഒരു നറുക്കിന് ചേർക്കണേ എന്ന് പറഞ്ഞ് ആദ്യം ചാടി വീണവരിൽ ഒരാൾ ഇസ്ലാമീങ്ങൾ എമ്പാടുമുള്ള ഇന്തോനേഷ്യയുടെ പ്രസിഡന്റ് പ്രബോവോ സുബിയന്തോ ആയിരുന്നു. ഇപ്പോൾ ഗസ്സയിലേക്ക് പട്ടാളക്കാരെ അയക്കാനും അദ്ദേഹം മുന്നിലെ സ്വഫിൽ തന്നെ ഉണ്ട്.
കാര്യം അതല്ല. ഇത് പ്രഖ്യാപിക്കുന്നതിന് തലേദിവസം അദ്ദേഹം അവിടുത്തെ മുസ്‌ലിം പണ്ഡിതന്മാരുടെ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടിയിരുന്നു. ഗസ്സയുടെ കാര്യത്തിൽ സ്വന്തം രാജ്യം സ്വീകരിക്കുന്ന നിലപാടിൽ സമുദായം പൊതുവെ അതൃപ്തരായിരുന്നു.
പക്ഷെ മീറ്റിംഗ് കഴിഞ്ഞതോടെ എല്ലാം ക്ളീൻ. വാഷിംഗ് മെഷീനിൽ നിന്ന് പുറത്തിറങ്ങിയ പോലെ!! ഖൂലൂ തക്ബീർ വിളിച്ചു എല്ലാവരും കൂടി പ്രഡിഡന്റിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു! ഗസ്സ പുനർനിർമിക്കൽ ഫർള് അയ്ൻ. അതിന് ഈ ഉമ്മത്തല്ലാതെ പിന്നെ ആര് മുന്നിൽ നിൽക്കും!!
പറഞ്ഞുവന്നത്, ഈ ഉമ്മത്ത് ഒരു ആഗോള സമുദായമാണല്ലോ. അപ്പൊ സമാനതകൾ അവിടെയും ഇവിടെയുമൊക്കെ കാണും. അതിൽ കുണ്ഠിതപ്പെട്ടിട്ട് കാര്യമില്ല!!!!!!
ഇത് ഞങ്ങളെമാത്രം ഉദ്ദേശിച്ചാണ് എന്നത് വെറും തോന്നലല്ല, നിങ്ങളെക്കുറിച്ച് തന്നെയാണ്!