അടുത്ത ഗവൺമെന്റ് നിലവിൽ വരുന്നത് വരെയെങ്കിലും ആയുസ്സ് നീട്ടിത്തരണേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന. ഒരു ‘മതരാഷ്ട്ര’ത്തിൽ കിടന്ന് മരിക്കാനുള്ള കൊതികൊണ്ടാണ്!
ജിന്ന പാകിസ്ഥാൻ ഉണ്ടാക്കിയ കാലത്ത് ഞാൻ ജനിച്ചിട്ടില്ല. ആട് മേയ്ക്കാൻ യമനിൽ പോയവർ എനിക്ക് സലഫി കണക്ഷൻ ഇല്ലാത്തത് കൊണ്ട് എന്നെ വിളിച്ചില്ല. ഐസിസ് റിക്രൂട്ട്മെന്റ് പത്രത്തിലൊന്നും വരാത്തത് കൊണ്ട് ഞാൻ അറിഞ്ഞതേയില്ല!!
പക്ഷെ, അരക്കാശിന് ചെലവില്ലാതെ സ്വന്തം നാട്ടിൽ മതരാഷ്ട്രം പൂത്തുലഞ്ഞു നിൽക്കുന്നത് കണ്ട് കണ്ണടക്കാൻ കഴിയുന്നതിൽപരം ഭാഗ്യം എന്തുണ്ട്? ആകെ ചെയ്യേണ്ടത് യുഡി എഫിനു വോട്ട് ചെയ്യുക എന്ന പണി മാത്രമാണ്!! അത് വെരി സിംപിൾ.
കേരളത്തിലെ ബുദ്ധി രാക്ഷസന്മാരായ ഇടതുപക്ഷക്കാർ ഇതൊക്കെ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. വിപ്ലവം വരുമെന്ന് എത്ര കാലമായി പറയുന്നു, വല്ലതും നടന്നോ?
ഇപ്പൊ, ആലിമീങ്ങളും സാദാത്തുക്കളു മൊക്കെ പറയുന്നു ഇലക്ഷൻ കഴിഞ്ഞു ആദ്യ വെള്ളിയാഴ്ച സുബഹി നിസ്കാരനാന്തരം ഇസ്ലാമികരാഷ്ട്ര ത്തിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്ന്!! എന്റെ രോമങ്ങൾ ഇപ്പഴേ എഴുന്നേറ്റ് നിന്ന് കഴിഞ്ഞു!
ആ സുന്ദര സുരഭില നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാൻ. അമീറുൽ മുഅമിനീൻ വി ഡി സതീശന്റെ രാഷ്ട്രത്തിലെ പ്രജയായി എന്നെ മരിപ്പിക്കണേ എന്ന് നിങ്ങളും കൂടി ദുആ ഇരക്കണം, പ്ലീസ്……