മന്ത്രി സജി ചെറിയാൻ തന്റെ വിവാദ പ്രസ്താവന പിൻവലിച്ചിരിക്കുന്നു. നല്ല തീരുമാനം. മറ്റ് നേതാക്കൾ നിരു ത്തരവാദപരമായ അത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം.
ആർക്കും പാഞ്ഞ് കേറാവുന്ന മരമാണ് മുസ്ലിം സമുദായം എന്ന ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. സമുദായം വിമർശിക്കപ്പെടാൻ പാടില്ലാത്ത വിശുദ്ധ പശുവാണെന്ന വാദം ആർക്കുമില്ല. പക്ഷെ വിമർശനങ്ങൾ വസ്തുതാപരമായിരിക്കണം.
മന്ത്രിയുടെ പ്രസ്താവനക്ക് മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അടക്കമുള്ള പലരും കണക്കുകൾ ഉദ്ധരിച്ച് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്.
മുസ്ലിം സമുദായത്തിന് നേരെയുള്ള ഏത് ആക്രമണത്തിനും മറുപടി പറയാൻ ഇടതുപക്ഷ ബുദ്ധിജീവികളോ മതേതരക്കാരോ വേണമെന്നായിരുന്നു പൊതുവെയുള്ള നിലപാട്. ഇന്ന്, സമുദായത്തിനകത്ത് തന്നെ വസ്തുതകൾ ഉദ്ധരിച്ചു മറുപടി പറയാൻ പ്രാപ്തരായ ഒരു തലമുറ വളർന്നു വന്നിട്ടുണ്ട് എന്ന് വായിൽ വന്നത് കോതക്ക് പാട്ട് എന്ന മട്ടിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഓർക്കുന്നത് നന്ന്, രാഷ്ടീയക്കാരായാലും മതക്കാരായാലും.
അതേസമയം, ചുണ്ടിന്റെ ചലനം നോക്കി കേസെടുക്കാൻ മിടുക്കു കാണിക്കുന്ന നിയമ സംവിധാനങ്ങൾ, പച്ചക്ക് വർഗീയത പറയുന്നവക്കെതിരെ മതം നോക്കാതെ നിയമം നടപ്പിലാക്കാനുള്ള ആർജവം കൂടി കാണിക്കണം.