കേരളത്തിലെ 14 ജില്ലകളിൽ, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഏതൊക്കെ സമുദായങ്ങളാണ് ഭൂരിപക്ഷം?

അവിടെയൊക്കെ പൊതു ഇടങ്ങളിൽ ഏത്‌ സമുദായത്തിനാണ് മേൽക്കൈ?

അവിടുത്തെ ഉദ്യോഗസ്ഥരിൽ, രാഷ്ട്രീയ നേതാക്കളിൽ, മത നേതാക്കളിൽ ഏത്‌ സമുദായക്കാരാണ് കൂടുതൽ?

അവിടെയുള്ള ബിസിനസ് സ്ഥാപനങ്ങൾ ആരുടെ ഉടമസ്ഥതയിലാണ്?

റോഡുകളും പാലങ്ങളും ആരുടെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്?

ഏതൊക്കെ സമുദായത്തിന്റെ ആരാധനാലയങ്ങളാണ് ഇവിടെയൊക്കെ കൂടുതൽ ഉള്ളത്?

ഈ ചോദ്യങ്ങളൊന്നും ഒരു സാധാരണ മലയാളിയും ഇന്നേ വരെ ചോദിച്ചിട്ടില്ല. ചോദിക്കേണ്ട കാര്യവുമില്ല.

പക്ഷെ, മലപ്പുറം മാത്രം വാർത്തകളിൽ നിറയുമ്പോൾ മലപ്പുറത്തുകാർ ചിലതൊക്കെ തിരിച്ചു ചോദിക്കാൻ നിർബന്ധിതരാവാറുണ്ട്.

മലപ്പുറത്തെപറ്റി നിരന്തരം ചൊറിഞ്ഞുകൊണ്ടിരുന്ന ഒരേ ഒരു വിഭാഗം സംഘപരിവാർ ആയിരുന്നു.

ആ ദൗത്യം 916 കാരറ്റ് മതേതരക്കാർ കൂടി ഏറ്റെടുത്തിരുക്കുന്നു!!

‘ഞങ്ങൾ അന്നേ പറഞ്ഞില്ലേ’ എന്ന് വിദ്വേഷ പ്രചാരണത്തിന്റെ ഹോൾസെയിൽ ഡീലർമാർ ചോദിക്കുമ്പോൾ മതേതര കേരളത്തിന്‌ എന്ത് മറുപടിയാണ് പറയാനുള്ളത്?