മതം കൊന്നു തിന്ന മനുഷ്യരുടെ കണക്ക് എല്ലാവരും പറയുന്നുണ്ട്. അത്കൊണ്ട് അത് ആവർത്തിക്കുന്നില്ല. ‘മതേതരത്വം’ കൊന്നതിന്റെ കണക്ക് നമുക്കൊന്ന് നോക്കാം. ഇത്‌ ആധുനിക പുരോഗമന ലോകം നിലവിൽ വന്നതിന് ശേഷമുള്ള കണക്കുകൾ മാത്രമാണ്.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മോഹന മുദ്രാവാക്യങ്ങൾ ഉയർത്തിയ ഫ്രഞ്ച് വിപ്ലവത്തിലെ ഒരു ഭരണകാലം (1793-1794) അറിയപ്പെടുന്നത് തന്നെ The reign of terror എന്നാണ്. വിപ്ലവത്തിന്റെ ശത്രുക്കൾ എന്ന് മുദ്രകുത്തി റോബേസ്പിയറും ജേക്കബിൻസും കൂടി 17,000 മനുഷ്യരെ ഗില്ലറ്റിൻ യന്ത്രം ഉപയോഗിച്ച് മാത്രം കൊന്നു തള്ളി. 10,000 ലധികം പേർ ജയിലുകളിൽ കിടന്ന് മരിച്ചു.

തുടർന്നുള്ള വെണ്ടീ കൂട്ടക്കൊലയിൽ ( Vendee massacre) മാത്രം കൊല്ലപ്പെട്ടത് 170,000 മനുഷ്യരാണ്!

കമ്മ്യൂണിസ്റ്റ് സ്വർഗ്ഗരാജ്യം നിലനിന്നിരുന്ന റഷ്യയിൽ 1936 നും 1938നും ഇടയിൽ മാത്രം ജോസഫ് സ്റ്റാലിൻ കലാപുരിക്കയച്ചത് 6,81,692 പേരെയാണ് എന്ന് സോവിയറ്റ് ആർക്കൈവ്സ് രേഖകൾ പറയുന്നു!!

പഴയതിനെയെല്ലാം മാറ്റി ധീര നൂതന ലോകം പണിയാൻ ആചാര്യൻ മാവോ സേതുങ് കൊന്ന് തള്ളിയത് അഞ്ച് ലക്ഷം മുതൽ രണ്ട് മില്യൺ വരെ മനുഷ്യരെയാണ്!!!!

വർഗ്ഗ രഹിത കാർഷിക സ്വർഗ്ഗ രാജ്യം പണിയാൻ കമ്പോഡിയയിലെ ഖമർ റൂഷ്‌ ഭരണകൂടം മരണം വിധിച്ചത് 1.4 മുതൽ 2 മില്യൺ വരെ സാധാരണ മനുഷ്യർക്കാണ്.

തദ്ദേശീയരായ ജനതയെ ആംഗ്ലോ അമേരിക്കൻ സംസ്കാരത്തിൽ ലയിപ്പിച്ചെടുക്കാൻ ലക്ഷക്കണക്കിന് മനുഷ്യരുടെ ചോര ഒഴുക്കപ്പെട്ടിട്ടുണ്ട് എന്ന് ചരിത്ര രേഖകളിൽ കാണാം.

യോറോപ്യൻ കോളോണിയലിസം ഇന്ത്യ യിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 മുതൽ 50 മില്യൺ മനുഷ്യരെ കൊന്നു തള്ളിയിട്ടുണ്ട് എന്നാണ് കണക്ക്.

തുർക്കിയിലെ മതേതര വൽക്കരണത്തിന്റെ ഭാഗമായി 1.5 മില്യൺ അർമിനിയക്കാരും 750,000 ഗ്രീക്ക്കാരും കൊല്ലപ്പെട്ടു.

മുൻ ചൊന്ന പ്രത്യയശാസ്ത്രങ്ങളുടെ യൊക്കെ പിൻതലമുറക്കാരാണ് മത വിശ്വാസികൾക്ക് മാനവികതയെക്കുറിച്ച് ക്ലാസെ ടുക്കുന്നത്!!!!!!

മനുഷ്യ ജീവൻ വിലപ്പെട്ടതാണ്. അത് ഹനിക്കപ്പെടുന്നത് മതത്തിന്റെ പേരിലാവുമ്പോൾ തെറ്റും മതേതര ത്വത്തിന്റെ പേരിലാവുമ്പോൾ ശരിയുമാണെന്ന വാദം ശുദ്ധ അസംബന്ധമാണ്.