കഴിഞ്ഞ ഒരു വർഷത്തെ ഫോട്ടോഗ്രഫി യാത്രകൾക്കിടയിൽ മനസ്സിൽ തങ്ങിയ ഒരനുഭവം പകർത്താൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ഓർമ്മയിൽ ഓടിയെത്തിയത് ഈ സംഭവമാണ്.
മരണംകാത്ത് കിടന്ന ഒരു സാധു മൃഗത്തിന്റെ ജീവൻ രക്ഷിക്കാൻ ഒന്നിച്ചു കൂടിയ കുറേ നല്ല മനുഷ്യൻ.

എന്റെ വിളി കേട്ട് ഉറക്കം ഉപേക്ഷിച്ച് ഇറങ്ങിവന്ന അപരിചിതനായ ട്രക്ക് ഡ്രൈവർ, അവഗണിച്ചു തള്ളാമായിരുന്നിട്ടും ഒരു ജീവന്റെ വില തിരിച്ചറിഞ്ഞ ട്രോമ കെയർ കാൾസെന്ററിലെ സ്റ്റാഫ്, രക്ഷാ പ്രവർത്തനത്തിനുള്ള വിളികേട്ട് നിമിഷ നേരം കൊണ്ട് സ്പോട്ടിൽ കുതിച്ചെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ…. ഇവരൊക്കെയാണ് ഇതിലെ ഹീറോകൾ…..