ആഴം കുറഞ്ഞ വെള്ളത്തിൽ നീണ്ട കൊക്ക് ഉപയോഗിച്ച് ഇര തേടുന്ന പക്ഷിയാണ് Grey heron (ചാര മുണ്ടി). ഞാൻ മറ്റ് പലരേയും കണ്ണ് വെച്ച് നടക്കുന്നതിനിടയിൽ പെട്ടൊന്ന് ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് കൂപ്പുകുത്തി ചുണ്ടിൽ മീനുമായി പറന്നകന്നപ്പോൾ ഞാൻ ശരിക്കും അമ്പരന്നു. ആദ്യമായാണ് ഇങ്ങനെ കാണുന്നത്.

തീർത്തും അപ്രതീക്ഷിതമായതിനാൽ ആ രംഗം കാമറയിൽ പകർത്താനായില്ല. പിന്നെ ഏറെനേരം കാത്തുനിന്നെങ്കിലും അന്ന് അങ്ങനെ ഒരു ഡൈവിങ് കാണാനായില്ല.

പക്ഷെ പിറ്റേന്ന് പുലർച്ചെ ഞാൻ വീണ്ടും ചെന്നു. ഒരു കണ്ണ് ടിയാന്റെ മേലെ വെച്ച് ഞാൻ ചുറ്റി നടന്നു. എനിക്ക് പിഴച്ചില്ല. തലേ ദിവസത്തെ അതേ പ്രകടനം. ഇത്തവണ ഒരുവിധം കാമറയിൽ പതിഞ്ഞു കിട്ടി.

ഹെറോൺ ഇങ്ങനെ ഡൈവ് ചെയ്ത് മീൻ പിടിക്കാറില്ല എന്നാണ് എന്റെ അറിവ്. പരുന്തിനു പഠിക്കുകയായിരിക്കും എന്നാണെനിക്ക് തോന്നുന്നത്.