കാലത്ത് കാമറയെടുത്ത് പുറത്തിറങ്ങാനുള്ള ശ്രമങ്ങളൊക്കെ ഓരോരോ കാരണങ്ങളിൽ മുട്ടി മുടങ്ങിപ്പോകുന്നതായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ അനുഭവം. കൊഴിഞ്ഞു തീരുന്ന തണുത്ത പ്രഭാതങ്ങളെ നോക്കി നെടുവീർപ്പിടാനെ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

തലേ ദിവസം കിടക്കുമ്പോൾ, പുതിയ പ്രശ്നങ്ങളൊന്നും ഉണ്ടാവരുതേന്ന് എന്ന് പ്രാർത്ഥിച്ചാണ് കിടന്നത്. പുലർച്ചെ എഴുനേറ്റ് മൊബൈൽ നോക്കി. ഇല്ല, ഒന്നും സംഭവിച്ചിട്ടില്ല. ഉടനെ കാമറയെടുത്ത് പുറത്തിറങ്ങി.

“നിങ്ങൾ ഒരുകാര്യം അതിയായി ആഗ്രഹിച്ചാൽ പ്രകൃതി നിങ്ങൾക്കായി ഗൂഢാലോചന നടത്തു”മെന്നാണല്ലോ പൗലോ കൊയ്‌ലോ പ്രശസ്തമായ വചനം. അത് ശരിയാണെന്ന് ഒരിക്കൽ കൂടി സ്വയം ബോധ്യപ്പെട്ടു. കാമറ മാത്രമല്ല മനസ്സും നിറഞ്ഞ ദിനമായിരുന്നു ഇന്നലെ. ചൊവ്വ ദോഷമെന്നൊക്ക ആരോ വെറുതെ പറഞ്ഞതാണ് ഗയ്‌സ്.