IUCN ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന പക്ഷിയാണെങ്കിലും നമ്മുടെ പാടശേഖരങ്ങളിൽ സ്ഥിരമായി കാണുന്ന പക്ഷിയാണ് ചേരക്കോഴി അഥവാ ഓറിയന്റൽ ഡാർട്ടർ.

പാമ്പിനെ പോലെ നീണ്ട കഴുത്തും മൂർച്ചയേറിയ കൊക്കും ഇവയുടെ പ്രത്യേകതയാണ്. ഇവർ ദീർഘദൂര ദേശാടകരല്ല. വെള്ളത്തിനടിയിൽ മുങ്ങിത്തപ്പി പിടിക്കുന്ന മീനുകളെ കൊക്കിൽ കുത്തിയെടുത്ത് താളത്തിൽ വായുവിൽ എറിഞ്ഞ് വായിലാക്കുന്നതാണ് ഇര പിടിക്കുന്ന രീതി.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അത്തരമൊരു രംഗം കാമറയിൽ പകർത്താനും ഈയിടെ അവസരമുണ്ടായി.