ആരാണ് ഈ പക്ഷിക്ക് പേരിട്ടത് എന്നറിയില്ല, Cotton pygmy goose (പച്ച എരണ്ട).

ആരായാലും പേരിനെ അന്വർത്ഥമാക്കുന്ന തൂവലാണിവർക്ക്. കേരളത്തിൽ കണ്ടുവരുന്ന ഏറ്റവും ചെറിയ എരണ്ട പക്ഷികളാണിവർ. വെളുത്ത പഞ്ഞി പോലുള്ള കഴുത്തും ശരീര ഭാഗവും. ആൺ പക്ഷിയുടെ ചിറകിന്റെ മുകൾ ഭാഗത്ത്‌ പച്ചപ്പട്ട്പോലെ തൂവൽ കാണാം.

തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്ന് എല്ലാവർഷവും കേരളത്തി പറന്നെത്തി നമ്മുടെ പാട ശേഖരങ്ങളെ കളർഫുളാക്കുന്ന ഇവർ മാർച്ച്‌ മാസത്തോടെ തിരിച്ചു പറക്കും.

ആലപ്പുഴ ജില്ലയിലെ ചങ്ങരം പാടത്തുനിന്നാണ് ഈ ചിത്രങ്ങൾ.