സയണിസത്തിന്റെ ഏറ്റവും ഭീകരമായ മുഖമാണ് ഗസ്സയിൽ കണ്ടത്. ക്രൂരതയെക്കുറിച്ചുള്ള സകല സങ്കൽപ്പങ്ങളെയും തകർത്തെറിഞ്ഞ ഭീകരത.
കൊന്ന് കയ്യറപ്പു തീർന്നിട്ടും തീരാത്ത പണി പിന്നെ റോബോട്ടുകൾ ഏറ്റെടുക്കുകയായിരുന്നു. സ്ഫോടക വസ്തുക്കളുമായി അവ ജനവാസ കേന്ദ്രങ്ങളിൽ ചെന്ന് സ്വയം പൊട്ടിത്തെറിച്ചു. ഈ ക്രൂരത കണ്ടു നിൽക്കാനാവാതെ ലോകം കണ്ണുപൊത്തിയപ്പോൾ ആർത്തു ചിരിച്ചത് സയണിസ്റ്റുകളും ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റുകളും മാത്രമായിരുന്നു. എന്നിട്ടും ‘പേടി തോന്നാത്ത’വർ എമ്പാടുമുള്ള കേരളത്തിലാണ് നാം ജീവിക്കുന്നത്!!!
സയണിസവും ഹിന്ദുത്വവും വിനാശകരമായ പ്രത്യയ ശാസ്ത്രങ്ങളാണ്. രണ്ടും നീതിയിലോ സമാധാനത്തിലോ വിശ്വസിക്കുന്നില്ല. രണ്ടും വംശീയതയിൽ ഊറ്റം കൊള്ളുന്നു.
സയണിസം ജൂത മതത്തെയും ഹിന്ദുത്വം ഹിന്ദു മതത്തെയും മറയാക്കി പ്രവർത്തിക്കുന്നു. സയണിസത്തിന്റെ സ്ഥാപകൻ തിയോഡർ ഹെർസലും ഹിന്ദുത്വ ആചാര്യൻ സവർക്കറും മതവിശ്വാസികൾ ആയിരുന്നില്ല!
സയണിസം വിശാല ഇസ്രായേലും ഹിന്ദുത്വം അഖണ്ഡഭാരതവും സ്വപ്നം കാണുന്നു. രണ്ടിന്റെയും മുഖ്യ ശത്രു മുസ്ലിംകളാണ്.
ന്യൂനപക്ഷങ്ങളെ അരികുവൽക്കരിക്കാനുള്ള എല്ലാ പഴുതുകളും ഉപയോഗപ്പെടുത്തുമ്പോൾ തന്നെ രണ്ടും ജനാധിപത്യത്തെക്കുറിച്ച് ആണയിടുന്നു. വിവേചനപരമായ നിയമനിർമാണം ഒരു പ്രധാന ടൂളായി രണ്ടുകൂട്ടരും ഉപയോഗിക്കുന്നു. ഏകാധിപതികളായ നേതാക്കൾക്ക് ദൈവീക പരിവേഷം നൽകുന്നു.
രണ്ട് കൂട്ടരും രാഷ്ട്രത്തിന്റെ സൈനിക ശക്തിയിൽ അഭിമാനം കൊള്ളുന്നു.
ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യവും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെന്ന അവകാശവാദവും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഈ സമാനതകളൊന്നും വെറും യാദൃശ്ചി കതയല്ല.
പരസ്പരം പുറം ചൊറിയുന്ന രണ്ട് ആശയധാരകളും ലോകത്തിന് എന്തെങ്കിലും നന്മ ചെയ്തതായി അറിവില്ല.
ഗസ്സയിൽ നിന്ന് പലർക്കും പലതും പഠിക്കാനുണ്ട്……
Tags: Israel, Zionism