നാലര നൂറ്റാണ്ടോളം വൈദേശിക ഭരണം നിലനിന്ന ഫോർട്ട്കൊച്ചിയിൽ അതിന്റെ ‘ജീവിക്കുന്ന’ തെളിവായി ഇന്നും ബാക്കി നിൽകുന്നത് അവിടുത്തെ തണൽമരങ്ങളാണ്.

ഏതാണ്ട് 250 വർഷത്തിലധികം പഴക്കമുള്ള ഈ മരങ്ങൾ ആദ്യമായി നട്ടുപിടിപ്പിച്ചത് പോർച്ചുഗീസുകാരാണെന്ന് വിശ്വസിക്കപ്പെടുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ നിന്നാണത്രെ ഈ മരം ഇവിടെ എത്തിയത്.

മഴ പെയ്ത് തോർന്നാലും ഏറെ നേരം മരം പെയ്യുന്നത് കൊണ്ടാണ് ഇവയെ ‘റെയിൻ ട്രീ’ എന്ന് വിളിക്കുന്നത്. പട്ടാളക്കാർക്ക് തണലിനു വേണ്ടിയാണത്രെ ഇവ നട്ടുപിടിപ്പിച്ചത്. പിന്നീടുവന്ന ഡച്ചുകാരും ബ്രിട്ടീഷ്കാരും മുൻഗാമികളുടെ കോട്ടകൾ പലതും ഇടിച്ചു നിരത്തിയെങ്കിലും ഈ മരങ്ങളെ പരിപാലിച്ചു വളർത്തി.

Tags: , , ,