തണുപ്പ് കാലത്ത് കേരളത്തിൽ ദേശാടനം ചെയ്തെത്തുന്ന താറാവ് വർഗ്ഗത്തിൽപെട്ട പക്ഷികൾ ഏറ്റവും സൗന്ദര്യമുള്ള പക്ഷികാളിലൊന്നാണ് പുള്ളിച്ചുണ്ടൻ താറാവ് അഥവാ Indian spot-billed duck.

അഴകാർന്ന മേനിയും സുറുമയെഴുതിയ മിഴികളും നെറ്റിയിലെ ചുവന്ന പൊട്ടും ഇവയുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.

ഇവർ ദീർഘദൂര ദേശാടകരല്ല. ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ നിന്നാണ് ഇവർ കേരളത്തിലെത്തുന്നത്. തടിച്ച ശരീരപ്രാകൃതമാണെങ്കിലും ഇവക്ക് ഉയരത്തിൽ പറക്കാൻ കഴിയും.