“ഒരുപക്ഷേ, ഇരകൾക്ക് സ്വന്തം ഇഷ്ടപ്രകാരമല്ല, മറിച്ച് അനിവാര്യതകൊണ്ട് മാത്രം സ്വന്തം കഥ പറയേണ്ടി വന്ന ആദ്യത്തെ യുദ്ധമാണിത്….

വിയറ്റ്നാം യുദ്ധകാലത്ത് സെയ്മൂർ ഹെർഷും മറ്റുള്ളവരും നേടിയതിൽ നിന്ന് തികച്ചും വ്യത്യസ്തമായി, അന്താരാഷ്ട്ര ന്യൂസ് റൂമുകൾ ഇസ്രായേലി പബ്ലിക് റിലേഷൻസിന്റെ ഭാഗമായി മാറുകവഴി നമ്മെ നിരാശപ്പെടുത്തി എന്ന് ഗസ്സക്കാർ കരുതുന്നു…..

ഗസ്സയിൽ ഇന്നുവരെ, ഏകദേശം 250 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട് – അവരിൽ പലരെയും ആസൂത്രിതമായി ലക്ഷ്യം വെക്കുകയും ലോകം നിശബ്ദമായി നോക്കിനിൽക്കെ കൊലപ്പെടുത്തുകയുമായിരുന്നു. എന്റെ പ്രിയപ്പെട്ട മകൻ ഹംസയെയും, എന്റെ ക്യാമറാമാൻ സമീർ അബു ദഖ ഉൾപ്പെടെ ഒമ്പത് സഹപ്രവർത്തകരെയും എനിക്ക് നഷ്ടപ്പെട്ടു. എനിക്ക് പരിക്കേറ്റെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട ഈ പത്രപ്രവർത്തകരെല്ലാം നിശബ്ദരാക്കപ്പെട്ടത്, അവരുടെ പ്രൊഫഷണൽ കടമകൾ നിറവേറ്റാനും ഗസ്സയിലെ ജനങ്ങൾക്കെതിരെ നടന്ന കുറ്റകൃത്യങ്ങൾ തുറന്നുകാട്ടാനും തീരുമാനിച്ചത് കൊണ്ട് മാത്രമാണ്.

ലോക നേതാക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന, പ്രത്യേകിച്ച് പത്രസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വാദിക്കുന്നവരുടെ, നിഷ്‌ക്രിയത്വമാണ് നമ്മെ കൂടുതൽ ഞെട്ടിപ്പിക്കുന്നത്….

“സ്വതന്ത്ര ലോകം” അതിന്റെ കാതടപ്പിക്കുന്ന നിശബ്ദതയിലൂടെയും, ചിലപ്പോൾ, സജീവ പിന്തുണയിലൂടെയും, ഇപ്പോഴും ഈ നരഹത്യയിൽ പങ്കാളികളായി തുടരുന്നു…..

ലോകം ഗസ്സയെയും അവിടുത്തെ ജനങ്ങളെയും പത്രപ്രവർത്തകരെയും വല്ലാതെ നിരാശപ്പെടുത്തി……

ഈ കുറ്റകൃത്യങ്ങൾ മറ്റെവിടെയെങ്കിലുമാണ് നടന്നിരുന്നെങ്കിൽ, അന്താരാഷ്ട്ര സമൂഹമോ പത്രപ്രവർത്തകരോ ഇത്ര നിസ്സംഗതയോടെ നോക്കി നിൽക്കുമായിരുന്നില്ല…..

ഗസ്സയിലെ പത്രപ്രവർത്തകരായ ഞങ്ങൾ, സങ്കൽപ്പിക്കാനാവാത്ത വിലയാണ് ഒടുക്കിയത് – ഞങ്ങളുടെ രക്തം ചിന്തി, കുടുംബങ്ങളെ ബലി നൽകി, ഞങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുത്തി……

പക്ഷെ, ചെയ്യുന്ന തൊഴിലിനോട് സത്യസന്ധത പുലർത്തുമെന്നും ഞങ്ങളുടെ ജനങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തുറന്നു കാട്ടുമെന്നും അവസാനത്തെ പത്രപ്രവർത്തകനും മരിച്ചു വീഴുംവരെ ഞങ്ങളീ സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുമെന്നും ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു.

അൽ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫ് വാ il അൽ ദഹ്ദൂഹ് ഇഗ്ലണ്ടിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന The Independent പത്രത്തിൽ സെപ്റ്റംബർ 9ന് എഴുതിയ ലേഖനത്തിലെ വരികളാണിത്.

ലിങ്ക് കമന്റ് ബോക്സിൽ.

Tags: , , ,