തെറ്റിക്കൊക്കുകളെ തേടി ചെന്നപ്പോൾ ബോണസായി കിട്ടിയതാണ് ഈ സുന്ദരിക്കുട്ടികളെ.

ചെറിയ പക്ഷികളായത് കൊണ്ട് വളരെ അടുത്ത് കിട്ടിയാലേ ടെലിലെൻസ്‌ ഉപയോഗിച്ച് പോലും ക്ലോസ് അപ്പ്‌ ചിത്രങ്ങൾ എടുക്കാൻ പറ്റൂ. പട്ടാളക്കാരെ പോലെ നിലത്ത് കിടന്ന് ഇഴഞ്ഞു നീങ്ങിയാണ് ചിത്രങ്ങൾ പകർത്തിയത്.

മഞ്ഞുമൂടിയ ഉത്തര ദേശത്ത് നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയാണ് ഇവരും കേരള തീരത്ത് എത്തുന്നത്. കറുപ്പും ചുവപ്പും തൂവലുകളുള്ള പക്ഷി Ruddy Turnstone, മറ്റേത് Siberian sand plover.