കേരളം ഉണ്ടായി ഇക്കാലത്തിനിടക്ക് ഏതാനും മാസക്കാലം മാത്രമാണ് ഒരു ‘മുസ്ലിം’ മുഖ്യമന്ത്രിയായി ആ കസേരയിൽ ഇരുന്നത്! എന്നിട്ടും അടുത്ത മുഖ്യമന്ത്രി മുസ്ലിം ആയിപ്പോവുമോ എന്നാണ് എല്ലാരുടെയും ആധി!
കേരളത്തിലെ 13 ജില്ലകളിൽ ഏതൊക്കെ സമുദായങ്ങളാണ് ഭൂരിപക്ഷം എന്ന് ഇന്നേ വരെ ആരും അന്വേഷിച്ചിട്ടില്ല, അതിന്റെ ആവശ്യവുമില്ല. എന്നിട്ടും മലപ്പുറമെന്ന ‘മുസ്ലിം’ ഭൂരിപക്ഷ ജില്ലയെ കുറിച്ചാണ് എല്ലാർക്കും പേടി!!
പത്രവും ചാനലും എല്ലാ സമുദായക്കാർക്കുമുണ്ട്. പക്ഷെ ‘മുസ്ലിം പത്ര’വും ‘മൗദൂദി ചാനലു’മൊക്കെയാണ് എല്ലാരുടെയും ഉറക്കം കെടുത്തുന്നത്!!!
വർഗീയതയും തീവ്രവാദവുമൊക്കെ എല്ലാ സമുദായക്കാരിലുമുണ്ട്. പക്ഷെ ‘മുസ്ലിം വർഗീയത’യും ‘ഇസ്ലാമിക തീവ്രവാദവും’ മാത്രമാണ് രാജ്യത്തിന് ഭീഷണി!!!!
ഭഗവത് ഗീതയിലും, ബൈബിളിലും ഖുർആനിലും യുദ്ധം പരാമർശിക്കപ്പെടുന്നുണ്ട്. പക്ഷെ ഖുർആനിലെ ‘ജിഹാദ്’ മാത്രമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി!!!!!