വൈക്കം മുഹമ്മദ് ബഷീർ എറണാകുളത്ത് ബുക്ക്സ്റ്റാൾ നടത്തിയിരുന്ന കാലം. ഒരു ദിവസം റോഡിലൂടെ നടന്നു പോകുകകയായിരുന്ന സുഹൃത്ത് കെ ദാമോദരനെ തിടുക്കപ്പെട്ട് വിളിചിട്ട് പറഞ്ഞു,
“എനിക്ക് അടിയന്തിരമായി പിക്കാസോയുടെ അഡ്രസ് വേണം.”
അന്തംവിട്ട് നിന്ന ദാമോദരനെ നോക്കി ബഷീർ പറഞ്ഞു, “ഞാൻ കടയിലേക്ക് പുതിയൊരു ഷെൽഫ് വാങ്ങിയിട്ടുണ്ട്, അത് പെയിന്റടിക്കാനാണ്.”