പക്ഷികളുടെ മികച്ച ചിത്രങ്ങൾ പകർത്തുന്നത് അത്ര എളുപ്പമല്ല എന്നാണ് അനുഭവം, പ്രത്യേകിച്ചും ഇത്തിരിക്കുഞ്ഞന്മാരുടെ. ഒരു സെക്കന്റ് പോലും എവിടെയും ഇരിപ്പുറക്കാതെ ചടുലമായി പാറിനടക്കുന്ന ഇവരെ ഫോക്കസിൽ നിർത്തി ഒരു ക്ലിക്ക് എടുയ്ക്കണമെങ്കിൽ ക്ഷമയുടെ നെല്ലിപ്പടി കാണണം.

ഇടതൂർന്ന മരച്ചില്ലകൾക്കിടയിൽ ഇവർ തത്തിക്കളിക്കുന്ന ഇടങ്ങളിൽ വെളിച്ചം വളരെ കുറവായിരിക്കും. ഒരുവിധം എല്ലാം ഒത്തു കിട്ടുന്ന ഒരിടം കണ്ടെത്തിയാലും, മനുഷ്യന്റെ മിന്നലാട്ടം കണ്ടാൽ പറന്നു കളയും.

എന്നിട്ടും അതിമനോഹരമായ ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാർമാരോട് അസൂയ തോന്നാറുണ്ട്. അപ്പോഴൊക്കെ, ഓരോ ചിത്രത്തിന് പിന്നിലെയും അധ്വാനത്തെ കുറിച്ച് ഓർക്കാറുണ്ട്.

പരാജയപ്പെട്ട ഒരുപാട് ശ്രമങ്ങൾക്കിടയിൽ ബാക്കിയായ ഏതാനും ചിത്രങ്ങളാണ് താഴെ.