ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്ന കാലം. ഞാൻ അന്ന് ‘മാധ്യമം’ പത്രത്തിന്റെ കടുത്ത ആരാധകനാണ്. സ്വർഗ്ഗ ഭൂമിയായ റഷ്യ കാണാൻ കമ്മ്യൂണിസ്റ്റുകളൊക്കെ ആഗ്രഹിച്ച പോലെ, മാധ്യമത്തിൽ ഒരു ജോലി കിട്ടലായിരിന്നു ഏറ്റവും വലിയ ജീവിതാഭിലാഷം. അന്ന് ‘മീഡിയ ഒൺ’ ഇല്ല.

ജമാഅത്ത് സാഹിത്യം വായിക്കുന്നതിനപ്പുറം വേറെ പ്രസ്ഥാന ബന്ധം ഒന്നും ഇല്ലാത്തത് കൊണ്ട് ആ വഴിക്ക് ഒരു സ്കോപ്പുമില്ല. സബ് എഡിറ്റർ ടെസ്റ്റ്‌ എഴുതി ഇന്റർവ്യൂ കടക്കണം. ഉള്ള അൽപജ്ഞാനം വെച്ച് ടെസ്റ്റെഴുതി പാസ്സായി. കോയമാരുടെ പത്രത്തിൽ ഒരു ജോലി കിട്ടാൻ എന്റെ ജ്ഞാനം ധാരാളം എന്ന് അന്നെനിക്ക് മനസ്സിലായി. ഇത്‌ ബുദ്ധി രക്ഷസന്മാർ വാഴുന്ന ദേശാഭിമാനി ഒന്നുമല്ലല്ലോ😄

ഇന്റർവ്യൂ നടന്നു. ഒ ബ്രദേഴ്സ്, യാസീൻ അഷ്‌റഫ്‌ ഒക്കെയുള്ള ഇന്റർവ്യൂ ബോർഡ്. അവർ എന്തെക്കെയോ ചോദിച്ചു. ‘മാധ്യമവും’ ‘പ്രബോധന’വും വായിച്ചു കിട്ടിയ വിവരം വെച്ച് ഞാൻ എന്തെക്കെയോ പറഞ്ഞു. എല്ലാം ക്ളീൻ.

ഇനിയാണ് ട്വിസ്റ്റ്‌. തന്റെ പിന്നിലുള്ള ഇരുമ്പ് താഴ്‌ ഇട്ടു പൂട്ടിയ റൂം ചൂണ്ടിക്കാണിച്ച് ഒ അബ്ദുറഹിമാൻ സാഹിബ്‌ ചോദിച്ചു, “ഇതിനകത്ത് എന്താണെന്ന് അറിയുമോ?” “മാധ്യമത്തിന്റെ പഴയ കോപ്പികൾ സൂക്ഷിക്കുന്ന ആർക്കൈവ് ആയിരിക്കും,” പരമാവധി നിഷ്കളങ്കമായി ഞാൻ മറുപടി പറഞ്ഞു.

എനിക്ക് ‘മാധ്യമ’ത്തെ പറ്റി ഒരു ചുക്കും ചുണ്ണാമ്പുമറിയില്ല എന്ന് ബോർഡിന് മനസ്സിലായി😄

ശേഷം അബ്ദുറഹ്മാൻ സാഹിബ്‌ വിശദീകരിച്ചു, ” ഇത്‌ ഒരു റെഫ്രിജെറേറ്റഡ് റൂം ആണ്. അതിനകത്തു മാധ്യമത്തിൽ ജോലി ചെയ്യുന്ന അമുസ്ലിം ജേർണലിസ്റ്റുകളുടെ തലച്ചോ റുകളാണ്!! നിങ്ങളുടെ ബയോഡേറ്റയുടെ ഒരു കോപ്പിയുടെ കൂടെ നിങ്ങളുടെ തലച്ചോറും കൂടി ഇവിടെ ഏൽപ്പിക്കണം!! പ്രസ്ഥാന ബന്ധുക്കളല്ലാത്ത ചിലരുടെ തലച്ചോറുകളും അതിനകത്തുണ്ട്. താങ്കളെയും അങ്ങനെയാണ് പരിഗണിക്കുന്നത്.”

സാഹിബ്‌ പറഞ്ഞു നിർത്തിയപ്പോഴേക്കും അന്ന് ഇരുപത് വയസ്സ് മാത്രം പ്രായമുള്ള പയ്യനായ ഞാൻ ആകെ വിയർത്തു കുളിച്ചിരുന്നു😄 ‘മാധ്യമം, മനുഷ്യരുടെ പത്രം’ എന്നൊക്കെ വൈക്കം മുഹമ്മദ്‌ ബഷീർ തള്ളുന്നത് കേട്ടാണ് ഞാൻ അവിടെ ചെന്നത്, എന്നിട്ടിപ്പോ!!!

നിങ്ങൾ ആലോചിച്ചു തീരുമാനം അറിയിച്ചാൽ മതി എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ രക്ഷപ്പെട്ടു!! പിന്നീടൊരിക്കലും ‘മാധ്യമ’ത്തിലോ ‘മീഡിയ ഒൺ’ ലോ ഞാൻ ജോലിക്ക് ശ്രമിച്ചിട്ടില്ല!!😄

‘മീഡിയ ഒൺ’ ൽ സി ദാവൂദിന്റെ കാബി നിന് പിന്നിലും ഇങ്ങനെ ഒരു മുറി ഉണ്ട് എന്നാണ് അവിടെ പോയിട്ടുള്ളവർ പറയുന്നത്. പഴയ അനുഭവം ഉള്ളത് കൊണ്ട് ഞാൻ ഇന്നേവരെ അവിടെ പോയിട്ടില്ല!😄

ഇന്നലെ എം സ്വരാജിന്റെ ഒരു ഇന്റർവ്യൂ കേട്ടപ്പോഴാണ് ഇനിയെങ്കിലും ഈ സത്യം തുറന്നു പറയണമെന്ന് തോന്നിയത്. എന്റെ ജീവന് ഭീഷണി ഉണ്ടാവുമെന്ന് ഉറപ്പാണ്.😄 സ്വരാജെ ങ്കിലും കൂടെ നിൽക്കുമെന്ന ധൈര്യത്തിലാണ് ഇത്‌ പോസ്റ്റ്‌ ചെയ്യുന്നത്.😄