‘ശുഭം, മംഗളം’. വൈക്കം മുഹമ്മദ്‌ ബഷീർ എന്തെഴുതിയാലും അവസാനം ഇങ്ങനെ എഴുതുമായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോൾ ബഷീർ പറഞ്ഞത്, ‘അടുത്ത വരി എഴുതാൻ ഞാൻ ജീവിച്ചിരിപ്പുണ്ടാവുമോ എന്ന് ഉറപ്പില്ലാത്തത് കൊണ്ടാണ്’ അങ്ങനെ എഴുതുന്നത് എന്നാണ്.

കഴിഞ്ഞ മഴക്കാലം മഴയോടൊപ്പമാണ് സഞ്ചരിച്ചത്. കോരിച്ചൊരിയുന്ന മഴയത്ത് ബാഗിൽ ഒളിപ്പിച്ച കാമറയുമായി ബൈക്കിലായിരുന്നു മുഴുവൻ യാത്രകളും. വീണ് കിട്ടിയ ഇടവേളകളിൽ മനോഹരമായ ഒട്ടേറെ ചിത്രങ്ങൾ പകർത്തി. നിർത്താതെ പെയ്ത മഴ മുഴുവൻ ആസ്വദിച്ച് എറണാകുളം മുതൽ കാന്തലൂർ വരെയായിരുന്നു ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ചത്. തൊട്ടു മുന്നിൽ മണ്ണിടിഞ്ഞു വീഴുന്നതും മരം പൊട്ടി വീഴു ന്നതുമൊക്കെ കണ്ടു. എന്റെ സമയമായിട്ടില്ല എന്നത് കൊണ്ട് മാത്രം ഞാൻ ബാക്കിയായി, അത്രയേ ഉള്ളൂ.

പക്ഷെ ഇത്തവണ, വിലപിടിപ്പുള്ള കമറയുമായി അത്തരമൊരു സഹസിക യാത്രക്ക് ധൈര്യമില്ല. അത് കൊണ്ട് പുതിയ വഴികൾ ആലോചിക്കുന്നു. പരീക്ഷണങ്ങൾ തുടരുന്നു. മറക്കാനാവാത്ത ആ മഴക്കാല യാത്രയെ കുറിച്ച് ഒരു വർഷം മുമ്പ് എഴുതിയ കുറിപ്പാണ് താഴെ. ഈ മഴക്കാലം പൂർത്തിയാവും വരെ ഞാനുണ്ടാവുമോ എന്നുറപ്പില്ല. അല്ലാഹുവിന്റെ ഖജനാവിലാണല്ലോ അനന്തമായ സമയമുള്ളത്!!

https://www.facebook.com/share/p/1JEjwKfx95