ഇസ്രയേലിന്റെ ഉപരോധം ലംഘിക്കാനാവില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടും ‘മദ്ലീൻ’ ഗസ്സക്ക് നേരെ നീങ്ങുതിന്റെ പേരാണ് രാഷ്ട്രീയ നിലപാട് എന്നത്. അത് ജയിക്കാൻ വേണ്ടിയുള്ള സമരമല്ല.

ജീവൻ പണയം വെച്ച് അതിനെ നയിക്കുന്ന ആക്റ്റിവിസ്റ്റുകൾക്ക് നീണ്ട താടിയും നിസ്കാരത്തഴമ്പുമില്ല! അവർ ഹിജാബ് ധരിച്ചട്ടില്ല!! അവരിൽ പലരും മുസ്ലിംകൾ പോലുമല്ല!!! പക്ഷെ, അനീതിക്കെതിരെ നിലകൊള്ളാനുള്ള ‘ഈമാൻ’ അവർക്കൊക്കെയുണ്ട്.

മുസ്‌ലിം ലോകത്തിന് അകത്തും പുറത്തുമുള്ള മൗലാനമാർക്കും തമ്പുരാക്കന്മാർക്കും ‘മുസ്‌ലിം ഉമ്മത്തി’ന്റെ ഹോൾസെയിൽ ഡീലർമാർക്കും ഇല്ലാതെ പോയതും അത് തന്നെയാണ്.