ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്ന മുസ്‌ലിംകൾ ഇതര മതസ്ഥരുടെ ആരാധനാലയങ്ങളെയും ആചാരങ്ങളെയും മാനിക്കാൻ ബാധ്യസ്ഥരാണ്. തിരിച്ചും അങ്ങിനെ തന്നെ. അത് തിരഞ്ഞെടുപ്പ് കാലത്തെ വെറുംകെട്ടുകഴ്ചകൾ ആവരുത്. സ്വന്തം വിശ്വാസങ്ങൾ ബാലികഴിക്കാതെ തന്നെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പരസ്പരം  സഹകരിക്കുന്നതിൽ കേരളത്തിലെ ഹിന്ദു മുസ്‌ലിം സമൂഹങ്ങൾക്ക്  പ്രശനവും ഉണ്ടായിട്ടില്ല. പക്ഷേ ഇടക്കാലത്തു മുസ്‌ലിം സമുദായത്തിന് അകത്തു തന്നെ ഉള്ള ചില നവയാതാസ്ഥിക ഗ്രൂപ്പുകൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതും മെറി ക്രിസ്മസ് പറയുന്നതുമൊക്കെ ഇസ്ലാമിക വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. അത്തരം പ്രതിലോമ ചിന്തകൾക്ക് സമുദായത്തിൽ വേരോട്ടം കിട്ടിയില്ല എന്നത് ആശ്വാസകരമാണ്. സഹിഷ്ണുതയും സഹകരണവും ഉയർന്ന സംസ്കാരത്തിന്റെ ലക്ഷണങ്ങളാവണം. തെരഞ്ഞെടുപ്പ് കാലത്ത് പൊടിതട്ടിയെടുക്കാനുള്ള ഏർപ്പാടുകളാവരുത്. എല്ലാ മതങ്ങളും വിശ്വാസികളിൽ നിന്ന് ആവശ്യപ്പെടുന്നതും അതാണ്.