ത്രിവർണ പാതകക്ക് പകരം ഭഗവ ധ്വജം (RSS പതാക) ദേശീയ പാതകയായി സ്വീകരിക്കണം എന്നായിരുന്നു ഗോൾവാൾക്കറുടെ ആവശ്യം. ഗാന്ധിജിയുടെ വധത്തിന് ശേഷം നിരോധിക്കപ്പെട്ട RSS ന്റെ മേലുള്ള നിരോധനം നീക്കാൻ സർദാർ വല്ലാഭായി പട്ടേൽ മുന്നോട്ട് വച്ച കണ്ടീഷൻ RSS ഇന്ത്യൻ ഭരണഘടനയെയും ദേശീയ പതാകയെയും അംഗീകരിക്കണം എന്നതായിരുന്നു. 52 കൊല്ലങ്ങൾക്ക് ശേഷം 2002 ലാണ് ആദ്യമായി RSS ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ അവർ തയ്യാറായത്. അതിന് മുൻപ് 1947ലും 52ലും ദേശീയ പതാക ഉയർത്തി എന്നാണ് അവർ അവകാശപ്പെടുന്നത്.

ചരിത്രത്തിൽ ഒരിക്കലും ഇന്ത്യൻ ദേശീയ പതാകയെ അംഗീകരിക്കാത്തവരാണ് കർഷകർ ദേശീയ പതാകയെ നിന്ദിച്ചു എന്ന് വലിയ വായിൽ നിലവിളിക്കുന്നത്.