ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും സ്വതന്ത്രമായി ഇര തേടാനും പക്ഷികൾ സ്വാഭാവികമായി സ്വീകരിക്കുന്ന മാർഗ്ഗമാണു camouflage. സ്വന്തം തൂവലിന്റെ അതേ നിറത്തിലുള്ള ഇലകളോ മരമോ കണ്ടെത്തി ഒളിച്ചിരിക്കുന്നതിൽ ഇവർ അസാമാന്യ പാടവം കാണിക്കുന്നു. സൂക്ഷ്മ നിരീക്ഷണത്തിലൂടെ മാത്രമേ ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന പക്ഷികളുടെ സാനിധ്യം തിരിച്ചറിയാൻ കഴിയൂ. കുങ്കുമ നിറത്തിൽ നിറയെ കായ്കളുള്ള പൊട്ട വാക (Albizia chinensis) മരത്തിൽ മറഞ്ഞിരിക്കുന്ന നാകമോഹൻ (Paradise flycatcher) ആണ് ഈ ചിത്രത്തിലുള്ളത്. പ്രഭാത സവാരിക്കിറങ്ങിയപ്പോൾ കാമറ കയ്യിൽ കരുതിയത് വെറുതെയായില്ല!