ഇത്തവണയും  മുടങ്ങാതെ അവരെത്തി, ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി കിഴക്കൻ യൂറോപ്പിൽ നിന്ന്. ഇനി ഏതാനും മാസങ്ങൾ എന്റെ വാടക വീടിന്റെ ബാൽക്കണിക്ക് തൊട്ടുമുമ്പിലുള്ള ചാമ്പക്ക മരം അവരുടെ സാമ്രാജ്യമാണ്. രാവിലെയും വൈകുന്നേരവും നിർത്താതെ ചിലച്ചും, വിരിഞ്ഞു നിൽക്കുന്ന പൂക്കളിൽനിന്നു  തേൻ കുടിച്ചും, ചെറു പ്രാണികളെ കൊത്തി തിന്നും അവർ അർമാദിച്ച് പാറി നടക്കും. തണുപ്പ് കാലം കഴിയുന്നതോടെ കൂട്ടത്തോടെ കാത ങ്ങൾക്കകലെയുള്ള സ്വന്തം നാട്ടിലേക്ക് തിരിച്ചു പറക്കുകയും ചെയ്യും. Rosy startling (പന്തിക്കാളി) എന്ന് പേരുള്ള ഈ കിളിക്ക് നമ്മുടെ നാട്ടു മൈനയുടെ അത്രയേ വലിപ്പം ഉളളൂ. അഞ്ചു വർഷമാണ് ആയുസ്സ്. പ്രായ പൂർത്തി ആവുന്നതോടെ ഇപ്പോൾ കാണുന്ന വർണ്ണ ചിറകുകർ മാറി തിളക്കമുള്ള റോസും കറുപ്പുമായി മാറും. വിള നശിപ്പിക്കുന്ന വെട്ടുക്കിളികളെ (locusts) തിന്നു തീർത്തു കർഷകരെ സഹായിക്കുന്നതിൽ ഇവർക്ക് നല്ല പങ്ക് ഉണ്ട്. ആയിരക്കണക്കിന് പക്ഷികൾ ഒന്നിച്ചു പറന്നു ആകാശത്ത് വിസ്മയ കാഴ്ച തീർക്കുന്നത് ഈ പക്ഷികളുടെ പ്രതേകതയാണ്. Starling murmuration എന്നാണ് ഇത് അറിയപ്പെടുന്നത്. കേരളം അടക്കമുള്ള ദക്ഷിനേന്ത്യൻ സംസ്ഥാങ്ങളിൽ നവംബർ ആദ്യത്തോടെയാണ് ഇവയെത്തുക. കഴിഞ്ഞ മൂന്ന് വർഷമായി തണുപ്പ് കാലം ആരംഭിക്കുന്ന മുറക്ക് മുടങ്ങാതെ എന്റെ വീട്ടുമുറ്റത്തെത്തുന്നു.

DSC_0024