ലോകത്തെവിടെയും ഇന്നു ചൂടപ്പം പോലെ വിറ്റഴിയുന്ന വിഭവം ഇസ്‌ലാം പേടിയാണ്. ഫ്രാൻസിലെ മക്രോണിനായാലും ഇന്ത്യയിലെ സംഘ പരിവാർ മാക്രികൾക്കായാലും ഒരുപോലെ ഇഷ്ടപെട്ട വിഭവം.

അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എല്ലാ മതക്കാരിലും മതമില്ലാത്തവരിലും ഉണ്ട്. കണക്കുകൾ വെച്ച് നോക്കിയാൽ ലോകത്ത് പരമത വിദ്വേഷവും അക്രമങ്ങളും നടത്തുന്നവരിൽ ഏറ്റവും മുന്നിൽ ജൂത -ക്രൈസ്തവ വലതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളാണ്.
ശ്രീലങ്കയിലെയും മ്യാന്മാറിലെയും ബുദ്ധമത ഭീകര ഗ്രൂപ്പുകൾ വർഗീയ അക്രമങ്ങൾക്ക് കുപ്രസിദ്ധമാണ്. ഇന്ത്യയിലെ ഹിന്ദുത്വ ഗ്രൂപ്പുകൾ മുളച്ചത് തന്നെ മുസ്‌ലിം വിദ്വേഷത്തിന്റെ ചളിക്കുണ്ടിലാണ്. അവരുടെ ഇതുവരെയുള്ള ചരിത്രം ന്യൂനപക്ഷങ്ങളുടെ ചോരപുരണ്ട തുമാണ്.

ലോകത്തെങ്ങുമുള്ള ഇടതുപക്ഷ തീവ്രവാദ ഗ്രൂപ്പുകളും സായുധ ആക്രമണങ്ങളുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല. അക്രമങ്ങൾ പ്രവർത്തന രീതിയായി സ്വീകരിച്ച മതേതര ഗ്രൂപ്പുകളും ലോകത്ത് എമ്പാടുമുണ്ട്. മേല്പറഞ്ഞ ഗ്രുപ്പുകളുടെയൊന്നും നെറികേടുകൾക്ക് അവരുൾകൊള്ളുന്ന മതം ഉത്തരം പറയേണ്ടതില്ല. പക്ഷെ ആക്രമിയുടെ പേരിന് അല്പം അറബിച്ചുവ ഉണ്ടെകിൽ അവിടെയൊക്കെ ഇസ്‌ലാം പ്രതിക്കൂട്ടിലാണ്. പേടി അക്രമത്തെയല്ല, ഇസ്‌ലാമിനെതന്നെയാണ് എന്നാണ് ഇത്‌ വ്യക്തമാക്കുന്നത്.