86 വർഷങ്ങൾക്ക് ശേഷം തുർക്കിയിലെ അയ സോഫിയ പള്ളിയിൽ ജുമുഅ നമസ്കാരം നടന്നത് കണ്ട് ഹർഷ പുളകിതരാണ് വലിയൊരു വിഭാഗം മുസ്ലിംകളും. അതാതുർക്കിനാൽ അന്യായമായി മ്യൂസിയമാക്കി മാറ്റപ്പെട്ട പള്ളി തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് എല്ലാവരും. 481 വർഷം പള്ളിയായി നിലനിന്ന ശേഷമാണ് അത് മ്യൂസിയമാക്കി മാറ്റപ്പെട്ടത്. ആ നിലക്ക് അത് തിരിച്ചു കിട്ടിയതിൽ നാം സന്തോഷിക്കണം. പക്ഷെ ഒരു ചോദ്യം ബാക്കി നിൽക്കുന്നു. AD 360 മുതൽ AD 1453 വരെ, അതായത് 1093 വർഷം, അത് ചർച്ച് ആയിരുന്നു. അത് ചർച്ച് ആയി പുനഃസ്ഥാപിക്കണമെന്നു ക്രിസ്ത്യാനികൾ ആവശ്യപ്പെട്ടാൽ എന്താണ് നമുക്കുള്ള മറുപടി? തിരിച്ചു കൊടുക്കാനുള്ളതാണെങ്കിൽ ഇനി മുതൽ ചരിത്രത്തിൽ ഒരു തിരുത്തും വേണ്ട എന്നായിരിക്കുമോ?