ചെറുവിരലോളം മാത്രം വലിപ്പമുള്ള ഈ ഇത്തിരിക്കുഞ്ഞൻമാരെ കയ്യകലത്തിൽ നിർത്തി ഒരു സ്‌നാപ് എടുക്കാൻ പെട്ടപാട് എനിക്കേ അറിയൂ. അതിലോലമായ പുൽക്കൊടികളിൽ അനായാസം തത്തിക്കളിക്കാൻ മെയ് വഴക്കമുള്ള ഇവർ കൂട്ടമായി ഇരതേടുന്നത് മനോഹരമായ കാഴ്ചയാണ്.

പൂച്ച ഇരപിടിക്കാൻ പതുങ്ങി നിൽക്കുന്നത് പോലെ മെല്ലെമെല്ലെ അടുത്തെത്തി ശിലപോലെ അനങ്ങാതെ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയത്.

അന്നേരമത്രയും ധ്യാനത്തിലലിഞ്ഞപോലെ ഏതോ അഭൗമലോകത്തായിരുന്നു ഞാൻ. Yet another session of catharsis for a wounded soul…..

Pics: White rumped munia and scarly breasted munia