എനിക്കുറപ്പായിരുന്നു, തെരഞ്ഞെടുപ്പ് കലാശക്കൊട്ട് ദിവസം ആരും കാട് കയറി വരില്ലെന്ന്, ഞാൻ ആഗ്രഹിച്ചതും അതാണ്. കാട്ടിൽ തെരഞ്ഞെടുപ്പ് ചൂട് ഇല്ലെങ്കിലും അവിടെ കാടിന്റെ മക്കൾ പ്രകൃതിയുടെ ചൂടിനെ നേരിടുന്ന തിരക്കിലായിരുന്നു. ദൃശ്യ വിരുന്നൊരുക്കി അവർ എന്നെ സൽക്കരിച്ചു.

ട്രൈപോഡ് ഇല്ലാതെ ഭാരമേറിയ കാമറ താങ്ങി എത്ര നേരമാണ് നിന്നത്!! കൈ കഴച്ചെങ്കിലും കാഴ്ചകൾ കണ്ട് മനം നിറഞ്ഞു. എല്ലാം നോക്കിനിന്ന് ‘ഇയാൾക്കിത് എന്തിന്റെ പ്രാന്താ’ എന്ന മട്ടിൽ എന്നെ നോക്കുന്ന കീരിയെ അവസാനമാണ് ഞാൻ കണ്ടത്. കണ്ണുകൾ ഉടക്കിയ നിമിഷം ആൾ സ്കൂട്ടായി, പക്ഷെ അപ്പോഴേക്ക് എനിക്ക് വേണ്ട സ്‌നാപ് ഞാൻ എടുത്ത് കഴിഞ്ഞിരുന്നു…..