പ്രശസ്ത പത്രപ്രവർത്തകൻ ജോസി ജോസഫ് തന്റെ ജീവൻ അപകടത്തിലാക്കി രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ആദ്യ പുസ്തകമായ Feast of vultures ഇന്ത്യൻ ജനാധിപത്യ യത്തെയാകെ ഗ്രസിച്ച അഴിമതിയുടെ സാമാന്തര ഭരണത്തെക്കുറിച്ചാണ്.
The silent coup എന്ന രണ്ടാമത്തെ കൃതി IB, CBI, ED, RAW, NIA തുടങ്ങിയ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ നിയന്ത്രിക്കുന്ന മറ്റൊരു സാമാന്തര ഭരണകൂടത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇന്ത്യ കണ്ട പ്രമാദമായ പല ഭീകരാക്രമണങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അടങ്ങുന്നതാണ് ഈ പുസ്തകം.

ഇല്ലാത്ത ഒരു ഭീകരാക്രമണ ഗൂഢാലോചന കേസിൽ കുടുങ്ങി ജീവിതത്തിലെ വിലപ്പെട്ട 12 വർഷം ജയിലിൽ ഹോമിക്കേണ്ടിവന്ന മഹാഷ്ട്രക്കാരനായ ജാവേദ് ഷെയ്ഖി ന്റെ കഥ വിവരിച്ചുകൊണ്ടാണ് ആ പുസ്തകം തുടങ്ങുന്നത്.
‘തീവ്രവാദികൾ’ നടത്തിയതെന്ന് ആരോപിക്കപ്പെട്ട പല ഭീകരാക്രമണങ്ങൾക്ക് പിന്നിലും നമ്മുടെ സുരക്ഷ ഏജൻസികളുടെ കരങ്ങൾ ഉണ്ട് എന്ന് സംശയിക്കപ്പെടുന്നതായി അദ്ദേഹം എഴുതുന്നു. ‘വൈറ്റ് കോളർ’ ടെറർ ‘കണ്ടുപിടിക്കു’ന്നതിന് മുമ്പത്തെ കഥയാണ് ഇതെന്ന് ഓർക്കുക.
‘ദ ഹിന്ദു’ പത്രത്തിന്റെ ലേഖകനായി കാശ്മീരിൽ ജോലി ചെയ്തകാലത്തെ പല അനുഭവങ്ങളും അദ്ദേഹം പങ്ക് വെ ക്കുന്നുണ്ട്. തൊഴിലിന്റെ ഭാഗമായിവര്ഷങ്ങളോളം സുരക്ഷാ ഏജൻസികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജോസി പങ്ക് വെക്കുന്ന വിവരങ്ങൾ സ്തോഭ ജനകമാണ്. അവയിൽ പലതും ഭീകരാ ക്രമണങ്ങളുമായി ബന്ധപ്പെട്ട അന്തർ നാടകങ്ങളാണ്.
2000 മാർച്ച് 20ന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇന്ത്യ സന്ദർശനത്തിന് തൊട്ടു മുമ്പ് കശ്മീരിലെ ച്ഛത്തിസിങ്പുരയിൽ 35 സിഖ്കാർ തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ആക്രമണം നടത്തിയ അഞ്ച് ‘ഭീകരന്മാരെ’ സുരക്ഷാ സേന വെടിവെച്ചു കൊല്ലുന്നു. പക്ഷെ കൊല്ലപ്പെട്ട അഞ്ച് പേരും അതിന് തൊട്ട് മുമ്പത്തെ ദിവസങ്ങളിലായി സുരക്ഷാ സേന പിടികൂടിയ നിരപരാധികളായ ഗ്രാമീണരായിരുന്നു!! വെടിവെച്ചു കൊന്ന് മൃതദേഹങ്ങൾ കത്തിച്ച ശേഷം അവരെ സൈനിക വേഷം അണിയിക്കുകയായിരുന്നു.(പേജ് 202).
പ്രമാദമായ മുംബൈ ഭീകരമണത്തെ കുറിച്ച് നേരത്തെ തന്നെ കൃത്യമായ വിവരം അമേരിക്കൻ ഇന്റലിജൻസ് ഇന്ത്യക്ക് കൈമാറിയിരുന്നു. ആ ആക്രമണത്തിന്റെ സൂത്രധരന്മാരിൽ ഒരാളായിരുന്ന ഡേവിഡ് കോൾമാൻ ഹെഡ്ലി CIA യുടെ ഇൻഫോർമർ ആയിരുന്നു എന്ന് പുസ്തകം പറയുന്നു (പേജ് 89). പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു, ദവീന്ദർ സിംഗ് എന്ന കശ്മീർ പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് ഡൽഹിയിൽത്തിയത് (പേജ് 25). ഇതേ ദവീന്ദർസിംഗ് വർഷങ്ങൾക്ക് ശേഷം ഡൽഹിയിലേക്ക് തീവ്രവാദികളുമായായി യാത്ര ചെയ്യുമ്പോൾ പിടിയിലായി ഇപ്പോൾ ജയിലിലാണ്!!
ഹിന്ദുത്വ ഭീകരാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ഉന്നത RSS നേതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കം ചില അദൃശ്യ ശക്തികൾ ഇടപെട്ട് തടഞ്ഞു എന്നും ജോസി എഴുതുന്നു. (പേജ് 101). രഹസ്യങ്ങൾ അറിയുന്ന ചില RSS നേതാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടുകയും ചെയ്തു. (പേജ് 82).
മലേഗാവ് സ്ഫോടനം അടക്കം പല ഭീകരാക്രമണങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചു എന്ന് സംശയിക്കപ്പെടുന്ന ‘അഭിനവ് ഭാരതി’ന്റെ പിതൃത്വം ആർക്കാ ണെന്ന തർക്കം ഇന്നും തുടരുകയാണ്. അതേക്കുറിച്ച ജോസി എഴുതുന്നു, “Over the years, I have been told by several credible sources in both intelligence and investigation agencies, that they suspect that Abhinav Bharat was propped up by a section of the Indian security establishment, with political blessings”.
“A broad analysis of several alleged terror cases in recent memory indicates that Muslim informants are often nurtured so that they can be sacrificed in the future as alleged terrorists. A few years ago, when the NIA arrested several Kashmiris in connection with a few different cases, a contact of mine from the IB told me that most of these men were actually IB informants until then. (P 23)
പുസ്തകം തുടരുന്നു ” It was a simple plan– create a fake terrorist and arrest him, ruin his life and show him off to the public as a success of the war on terror (P24).
നിരപരാധികളുടെ നെഞ്ചത്ത് ബോംബ് പൊട്ടിക്കുന്ന ക്രിമിനലുകളെക്കൊണ്ട് മുസ്ലിം സമുദായത്തിന് ഇത്വരെ ദോഷമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. അവരെയൊക്കെ കയ്യോടെ പിടികൂടി പരസ്യമായി തൂക്കിലേറ്റിയാൽ അതിൽ ഏറെ സന്തോഷിക്കുന്നത് മുസ്ലിംകൾ ആയിരിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷെ, മാധ്യമങ്ങൾക്ക് മുമ്പിൽ എഴുന്നള്ളിക്കപ്പെടുന്ന പലരും വെറും ഡമ്മികൾ മാത്രമാണെന്ന് ഏറെക്കുറെ തീർച്ചയാണ്. തിരശീലക്ക് പിന്നിൽ മാറ്റാരൊക്കെയോ ആണ് എന്ന് വ്യക്തം.
നീതി പൂർവ്വകമായ അന്വേഷണമാണ് ഏക പരിഹാരം. പക്ഷെ ആ പ്രതീക്ഷകൾ സാധാരണ ജനങ്ങൾക്ക് നഷ്ട്പ്പെടുന്നു എന്നതാണ് വസ്തുത.
നീതി പുലരുക തന്നെ ചെയ്യും. കാലം ഒന്നിനും കണക്കു ചോദിക്കാതെ കടന്ന് പോകില്ല. പക്ഷെ അത് വരെ കെട്ടുകഥകളുടെ ബലിക്കല്ലിൽ ഒട്ടേറെ നിരപരാധികളുടെ ചോര കട്ടപിടിച്ചു കിടക്കും.
എല്ലാ നെറികേടുകളുടെയും പാപഭാരം എടുത്തുവെക്കാൻ മാത്രം താഴ്ന്നുപോയ ചുമലും ഏത് കൊലക്കയറിനും പാകമായ കഴുത്തും മുസ്ലിം സമുദായത്തിന്റെതാണ് എന്നതാണ് ഈ കഥകളുടെ ഏറ്റവും വലിയ ദുരന്ത വശം.
Tags: Josy Josephi. The Silent Coup