“എന്റെ ശവക്കല്ലറയിൽ എന്നെത്തേടി വരരുത്, അവിടെ ഞാനില്ല”. സാറാ ജോസെഫിന്റെ ‘കറ’ എന്ന നോവലിലെ ഒരു കഥാ പാത്രം പറയുന്നതാണിത്. നോവലെഴുതുമ്പോൾ ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ചാണോ അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്നെനിക്കറിയില്ല!


ലോക ചരിത്രത്തിന്റെ ഗതി മാറ്റിയ പോർച്ചുഗീസ് നവികൻ വാസ്കോ ഡ ഗാമായുടെ ശവക്കല്ലറ ഈ പള്ളിയിലാണ്. 1524 ൽ മരണപ്പെട്ട ഗാമയെ ഇവിടെ അടക്കം ചെയ്തെങ്കിലും 1539ൽ അദ്ദേഹത്തിന്റെ ഭൗതികാവിഷ്ടങ്ങൾ ലിസ്ബനിലെ സെന്റ് ജെറോണിമോസ് മോണാസ്ട്രിയിലേക്ക് മാറ്റുകയായൊരുന്നു. പക്ഷെ ആ കല്ലറ ഇന്നും അതേപടി ഈ പള്ളിയിൽ ഉണ്ട്.


പതിവ് കറക്കത്തിനിടെ വെറുതെ ഒന്ന് കേറിയതാണ്. സന്ദർശകർ ആരുമില്ല. അങ്ങനെ ഒരു നിമിഷം വീണ് കിട്ടുന്നത് അപൂർവ്വമാണ്. ഇരുളും വെളിച്ചവും ചേർത്ത് പകർത്തിയ ഏതാനും ചിത്രങ്ങളിതാ.

