അച്ഛൻ കൊടുത്തയച്ച അരിയുംകൊണ്ട് രണ്ടു ദിവസം മുമ്പ് ശിവൻ അസ്സനാരുടെ പുരയിൽ ചെന്നിരുന്നു. അയാളുടെ വിളർത്ത മുഖം നിറയെ നരച്ച താടി രോമങ്ങൾ വളർന്നിരുന്നു. നെറ്റിയിൽ ഒരർബുദം പോലെ നിസ്കാരത്തഴമ്പ്. റുക്കിയ കട്ടിലിലിരുന്ന് കരണ്ടിയിൽ കഷായം വായിൽ ഒഴിച്ച് കൊടുത്തു………
അസ്സനാർ ഓക്കാനിച്ചു. കുടിച്ച കഷായം തികട്ടിവന്ന് ചിറികളിലൂടെ ഒലിച്ചുതാണു. ശിവന് സ്വന്തം വായിൽ കഷായത്തിന്റെ കൈപ്പറിഞ്ഞു…….
“ഞ്ഞി മനിശനല്ല.” അസ്സനാർ നീരുവന്ന കൈ കുമാരന്റെ മടിയിൽ വച്ചു: “ഞ്ഞി പടച്ചവനാ.”.. ……
എം മുകുന്ദൻ
ദൈവത്തിന്റെ വികൃതികൾ