White-breasted waterhen വളരെ സാധാരണയായി കാണപ്പെടുന്ന പക്ഷിയാണ്. വെള്ളക്കെട്ടുകൾക്ക രികിലുള്ള കുറ്റിക്കാടുകളാണ് പ്രിയപ്പെട്ട ഇടം. അങ്ങേയറ്റത്തെ നാണം കുണുങ്ങിയാണ്. കാമറക്ക് മുൻപിൽ നിൽക്കാൻ ആളെ കിട്ടില്ല. കാൽച്ചുവട്ടിൽ നിന്ന് പറന്നകലുമ്പോഴായിരിക്കും അങ്ങനെയൊരാൾ അവിടെ ഉണ്ടായിരുന്നു എന്ന് നമ്മളറിയുക. ഒരുപാട് ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെങ്കിലും ഒന്നും തൃപ്തി കരം എന്ന് പറഞ്ഞു കൂടാ.






അതിരാവിലെ കണ്ടൽക്കാടുകൾക്കിടയിൽ മറഞ്ഞിരുന്ന് തൂവലുകൾ ചീകിയൊതുക്കുന്ന സുന്ദരിയെ അപ്രതീക്ഷിതമായാണ് കണ്ടു മുട്ടിയത്. വളരെ അടുത്ത് നിന്ന്, പ്രഭാത സൂര്യന്റെ വെളിച്ചത്തിൽ വ്യത്യസ്തമായ ചില ഭാവങ്ങൾ പകർത്താൻ കഴിഞ്ഞു.
