മലയാളികളുടെ മനസ്സിൽ ഇത് പോലെ കൊത്തിവെച്ച വേറൊരു വാക്കില്ല. അർധോക്തിയിൽ ‘വരും’ എന്ന് എവിടെ കേട്ടാലും, ഏതൊരു മലയാളിയും അറിയാതെ പറഞ്ഞുപോകും “വരാതിരിക്കില്ല.”

വിമലയുടെ കാത്തിരിപ്പു പോലെ പ്രതീക്ഷാ നിർഭരമായ മറ്റൊന്നുണ്ടോ?
പുഴയോരത്തും കടൽത്തീരത്തും കാടിന്റെ ഏകാന്ത വിജനമായ കോണുകളിലും പക്ഷികളെ കാത്ത് ഇരിക്കുമ്പോൾ എം ടി യുടെ,’മഞ്ഞ്’ ലെ അനശ്വരമായ ഈ വരികൾ ഞാൻ ഓർക്കും. അനന്തമായ കാത്തിരിപ്പുകൾക്ക് ഊർജ്ജം പകരാൻ ഇതിനേക്കാൾ നല്ല മരുന്ന് വേറെയില്ല.
അങ്ങനെയൊരു കാത്തിരിപ്പിനിടയിൽ തട്ടേക്കാട് പക്ഷി സാങ്കേതത്തിൽ നിന്ന് പകർത്തിയതാണ് ഈ Yellow browed bulbul ചിത്രം.