മഴ മാറിനിന്ന പ്രഭാതം. ഇലച്ചാർത്തുകളിൽ അപ്പോഴും മരം പെയത് തീർന്നിട്ടില്ല. വീണ് കിട്ടിയ ഇടവേള ഉപയോഗപ്പെടുത്തുകയാണ് ചെറു കിളികൾ. മഴ കാരണം വിശന്നു വലഞ്ഞു കാണണം. 
പെട്ടെന്ന് മാറി നിൽക്കാൻ പറ്റുന്ന ഒരു പതിസ്ഥാനത്തിരുന്നേ പടങ്ങൾ എടുക്കാൻ കഴിയൂ.
പൊടുന്നനെ പൊട്ടി വീഴുന്ന മഴയിൽ നിന്ന് കാമറയെ കാക്കലാണ് ജീവനെ കാക്കുന്നതിനേക്കാൾ മുഖ്യം.
തേടി നടക്കുന്നതിനിടയിലാണ് റോട്ടുവക്കത്തെ ഈ പൂമരം കണ്ടെത്തിയത്.