റാബിയ വിടവാങ്ങിയിരിക്കുന്നു. ഒരു മനുഷ്യായുസ്സിൽ അനുഭവിക്കാവുന്ന എല്ലാ വേദനകളും അനുഭവിച്ചു തീർത്താണ് അവർ വിടവാങ്ങുന്നത്. അരക്ക് താഴെ ചലന ശേഷി ഇല്ലാതിരുന്നിട്ടും ഒട്ടനവധി രോഗങ്ങൾ കൊണ്ട് പരീക്ഷിക്കപ്പെട്ടിട്ടും അചഞ്ചലമായ വിശ്വാസം കൊണ്ടും മനക്കരുത്ത് കൊണ്ടും ജീവിതത്തെ നേരിട്ട് ഒരു ഇതിഹാസം പോലെ അവർ ജീവിച്ചു. പലതവണ അവരുമായി ദീർഘമായി സംസാരിച്ചിട്ടുണ്ട്. ഉള്ള് തുറന്നു അവർ പങ്ക് വെച്ച അനുഭവങ്ങൾ ഒരിക്കൽ ‘ദ ഹിന്ദു’ പത്രത്തിലും മറ്റൊരിക്കൽ ‘ചന്ദ്രിക’ ദിനപത്രത്തിലും എഴുതിയിട്ടുണ്ട്.
അള്ളാഹു അവർക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Paralysed below the waist, she moves around in a wheelchair. A deadly cancer attack made her life more miserable. Again, slipping on the floor broke her vertebral column and brought movements to a virtual halt. Despite all these odds, with an indefatigable spirit, she remains the moving force behind a voluntary organisation called Chalanam (motion).