അതിരാവിലെയുള്ള ഈ പോരിന്റെ പ്രകോപനം എന്താണെന്നറിയില്ല. പക്ഷെ കാര്യം അല്പം സീരിയസ് ആണെന്ന് രംഗം കണ്ടാൽ അറിയാം. ഒരു മരത്തിന്റെ പിറകിൽ പതിയിരുന്നു ചിത്രങ്ങൾ പകർത്തുന്നതിനിടെ പെട്ടെന്നാണ് അടിപിടിയുണ്ടായത്.
ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ കലഹം അവസാനം കയ്യാങ്കളിയിലാണ് കലാശിച്ചത്. സാധാരണ ഇത്തരം കലഹങ്ങൾ പെട്ടൊന്ന് തീരാറാണ് പതിവ്. ഇത് കുറച്ചു നേരം നീണ്ടു നിന്നു, പതിസ്ഥലത്തിരുന്ന് ഞാൻ രംഗം മുഴുവൻ കാമറയിൽ പകർത്തുകയും ചെയ്തു.





