ഇടതൂർന്ന ചിമ്മിനി വനത്തിനുള്ളിലൂടെ ആറു കിലോമീറ്റർ ദൂരമുള്ള ദുർഘടമായ ട്രെക്കിങ് പാത അവസാനിക്കുന്നതിന് തൊട്ട് മുൻപാണ് ചൂരത്തള വെള്ളച്ചാട്ടം. നടന്ന് തളർന്ന കാലുകളും വിയർത്തൊലിക്കുന്ന ശരീരവുമായി ആ ജലധാരക്ക് താഴെ നിൽക്കുന്ന അനുഭവം വാക്കുകൾതതീതമാണ്.
കൂർത്തു മൂർത്ത കരിമ്പാറക്കെട്ടിൽ വീണ് ചിതറിത്തെറിക്കുന്ന തണുത്ത വെള്ളത്തിന്റെ കുത്തൊഴുക്കിന് താഴെ എല്ലാം മറന്ന് നിൽക്കുന്ന നിമിഷം അവാച്യമായ അനുഭൂതി വിശേഷം തന്നെയാണ്, അതും അപൂർവ്വമായി മാത്രം മനുഷ്യ സ്പർശമേൽക്കുന്ന കൊടും വനത്തിനുള്ളിൽ.
വന്യജീവികളും ഇഴജന്തുക്കളുമുള്ള കാടിനുള്ളിൽ വനം വകുപ്പിന്റെ അംഗീകൃത ഗൈഡുകളുടെ കൂടെയല്ലാതെ പ്രവേശനമില്ല. സമയവും ഭാഗ്യവും ഒത്തു വന്നാൽ വന്യമൃഗങ്ങളെ നേരിട്ട് കാണാം. ഇല്ലെങ്കിൽ കാടിന്റെ മർമരങ്ങളിൽ ലയിച്ച്, പ്രകൃതിയെ തൊട്ടറിഞ്ഞു മെല്ലെ നടക്കാം. പ്രകൃതിയെ അടുത്തറിയാൻ താല്പര്യവും ട്രക്കിങ്ങിനു ശാരീരിക ക്ഷമതയും ഉള്ളവർക്ക് പരീക്ഷിക്കാവുന്നതാണ്. തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്ന് 35 കിലോമീറ്റർ അകലെ ചിമ്മിനി ഡാമിനടുത്താണ് ചിമ്മിനി വനം.
Choorathala waterfall is located just before the end of a challenging six-kilometer trekking path through the dense forest near Chimmony Dam. Standing under the waterfall, with tired legs and a sweating body, is an invaluable experience!
The moment you forget everything and stand amidst the sharp, piercing cold water splashing against the rocky slope is an indescribable feeling. The forest is home to wildlife and insects, and entry is only allowed with authorized guides from the forest department. This is an ideal destination for those who are interested in exploring nature and have the physical endurance to trek.
The Choorathala waterfall is located near the Chimmni Dam, 35 kilometers away from Chalakudy in Thrissur district in Kerala.
Tags: Choorathala waterfall