യുവജനങ്ങളേ,

മുന്നോട്ടു പോകുവാൻ വെമ്പുന്ന നിങ്ങൾക്ക്, പരാജയപ്പെട്ടുപോയ കഴിഞ്ഞ കാലങ്ങളുടെ പ്രതിനിധികളായ ഞങ്ങൾ മംഗളം ആശംസിക്കുന്നു!

വിജയം എന്നും നിങ്ങളുടെ കണ്ഠങ്ങളിൽ വരണമാല്യം അണിയിക്കട്ടെ! ധീരമോഹനമായ ഒരു നവ്യപ്രപഞ്ചത്തിലേക്കുള്ള

അരുണോദയത്തിലൂടെയാവട്ടെ, നിങ്ങളുടെ ജൈത്രയാത്ര!

യുവാക്കളേ, യുവതികളേ,

എല്ലാം ഞങ്ങൾ നിങ്ങളിൽ സമർപ്പിച്ചിരിക്കയാണ്. പുരോഗതിയും വികാസവും. നിങ്ങൾക്കുള്ളതാണഖിലവും: നിങ്ങൾ തന്നെയാണഖിലവും. പോകുക! ഉജ്ജ്വല ഗംഭീരങ്ങളായ സംഗ്രാമഗീതങ്ങളാൽ

പ്രപഞ്ചത്തെ ഞെട്ടിച്ചുണർത്തിക്കൊണ്ട്, അവസാനിക്കാത്ത ധീര പ്രവർത്തികളാൽ ലോകത്തെ പുതുക്കികൊണ്ട്, ആശയും ആവേശവും നിറഞ്ഞ യുവത്വമേ, പോകുക! മുന്നോട്ട്! മംഗളം!

വൈക്കം മുഹമ്മദ്‌ ബഷീർ (അനർഘനിമിഷം)

ബംഗ്ലാദേശിലേത് വിദ്യാർഥികൾ നയിച്ച വിപ്ലവമാണെന്ന് മുഹമ്മദ്‌ യൂനുസ്…..

Tags: