പക്ഷി മൃഗാദികളും മറ്റു ജന്തു ജാലങ്ങളും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥക്ക് തടസ്സം വരുമ്പോൾ മനുഷ്യരുടെ വാസ സ്ഥലങ്ങളിലേക്ക് കടന്നു കയറുകയറും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് സാധാരണമാണ്. നാട്ടിലിറങ്ങുന്ന പുലിയും വിള നശിപ്പിക്കുന്ന ആനയുമുക്കെ സ്ഥിരം വർത്തകളാണല്ലോ.
നഗരങ്ങളിലെ ഉയർന്ന കെട്ടിടങ്ങളിലും വീടുകളുടെ നാം ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഇടങ്ങളിലുമൊക്കെ തേനീച്ചകൾ കൂടു കൂട്ടുന്നത് ഈ അടിസ്ഥാനത്തിലാണ് എന്നാണ് ഇക്കാലമത്രയും ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷെ അതും തേനീച്ചകളുടെ സ്വാഭാവിക ആവാസകേന്ദ്രമാണെന്നു വിശുദ്ധ ഖുർആൻ പറയുന്നു. ‘നിന്റെ നാഥൻ തേനീച്ചയ്ക്ക് ബോധനം നൽികിയിരിക്കുന്നു, മലകളിലും വൃക്ഷങ്ങളിലും മനുഷ്യൻ കെട്ടി ഉയർത്തുന്നവയിലും കൂടുവെച്ചുകൊള്ളുക’.(സൂറത്തുന്നഹ്ൽ 68).
ഖുർആൻ വായനക്കിടെ ഈ സൂക്തത്തിലൂടെ കടന്നുപോയപ്പോൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. ഇത്വരെയുള്ള വായനകളിലൊന്നും ഈയൊരു വശം ശ്രദ്ധയിൽ പെട്ടിരുന്നില്ല.