അതിമനോഹരമായ ഭാഷയിൽ അക്ഷരങ്ങൾക്കൊണ്ട് കോറിയിട്ട വാങ്മയ ചിത്രങ്ങളുടെ ശേഖരമാണ് ഡോ എ പി ജാഫറിന്റെ ‘Healing’ എന്ന സമാഹാരം.

കോർത്തുവെച്ച മുത്തുമണികൾ പോലെ, അർത്ഥഗാംഭീര്യമുള്ള പദങ്ങൾ ചേർത്തുവെച്ച് കഥകൾ പറയുന്നതാണ് ജാഫറിന്റെ ശൈലി.

പ്രത്യേകിച്ചും ഇംഗ്ളീഷിലുള്ള അദ്ദേഹത്തിന്റെ കുറിപ്പുകൾ അക്ഷരാർത്ഥത്തിൽ മൊഴിമുത്തുകൾ എന്ന് വിശേഷിപ്പിക്കാവുന്നവയാണ്. മഞ്ഞുതുള്ളികൾ പോലെ നനുനനുത്ത വാക്യങ്ങൾ ആത്മീയതയുടെ അഗാധമായ അനുഭൂതി വിശേഷമാണ് വായനക്കാരന്റെ മനസ്സിലുണർത്തുക. പലപ്പോഴായി അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണിത്.

ചുറ്റിലും കണ്ട് മുട്ടുന്ന മനുഷ്യരുടെ ഹൃദയനൊമ്പരങ്ങൾ ആത്മീയ മൂല്യങ്ങളുടെ മേമ്പൊടി സമം ചേർത്തെ ഴുതുന്ന കുറിപ്പുകൾ വായനക്കാരന്റെ അന്തരിക ചോദനകളെയാണ് തൊട്ടുണർത്തുന്നത്.

ഭൗതിക തൃഷ്ണകളെ തൃപ്തിപ്പെടുത്താനുള്ള പരക്കംപാച്ചിലിനിടെ മനുഷ്യന് കൈമോശം വന്നുപോവുന്ന മൂല്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ പല കുറിപ്പുകളിലും കാണാം.

തൊഴിൽപരമായി ഡോക്ടർ ആയ ജാഫർ നിത്യേന കണ്ടു മുട്ടുന്ന രോഗികളെ, സയൻസിനപ്പുറമുള്ള സഹജീവിസ്നേഹത്തിന്റെ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് വായിച്ചെടുക്കുന്നതായാണ് പലകുറിപ്പുകളും വായിക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്.

തിരക്ക്പിടിച്ച ജീവിതത്തിനിടയിൽ അദ്ദേഹം നടത്തുന്ന യാത്രകളിൽ കണ്ടുമുട്ടുന്ന മനുഷ്യരെയും സംസ്കാരങ്ങളെയും ആഴത്തിൽ അപഗ്രഥിക്കുന്ന ചില കുറിപ്പുകൾ അ ക്കൂട്ടത്തിലുണ്ട്.

വെറും ഒരു ടൂറിസ്റ്റിന്റെ കൗതുകതിനപ്പുറം തന്റെ അകക്കണ്ണുകൊണ്ട് ചുറ്റുപാടുകളെ നിരീക്ഷിക്കുകയാണ് അദ്ദേഹം. ഒരു കുറിപ്പിൽ അദ്ദേഹം സൂചിപ്പിക്കുന്ന പോലെ he is ‘absorbed in the sound, sight, and scent of nature’.

പുഷ്കാലമായ ഇസ്‌ലാമിക സാംസ്കാരിക കേദാരാമായിരുന്ന കോർഡൊവയെക്കുറിച്ചുള്ള യാത്രാ വിവരണം ഉദാഹരണം. ലോകംകണ്ട ഏറ്റവും പ്രഗത്ഭരായ ജൂത പണ്ഡിതന്മാർ ജീവിച്ചത് കോർഡൊവയിൽ ആയിരുന്നു എന്നദ്ധേഹം എഴുതുന്നു.

അതേസമയം ചരിത്രത്തിലെ ചോരകിനിയുന്ന വിധി വൈപരീത്യങ്ങളെ കൂടി ഓർമ്മ പ്പെടുത്തുന്നു ഈ കുറിപ്പ്. “Cordoda under Spaniards was what Auschuwits was under the Nazis and Inquisition was what holocaust was, and both Muslims and Jews perished”.

If Andalusia of Umayyads, Bghdad of Abbasids, Istanmbul of Ottomans, and Jerusalem of Salahudheen were testimonies of their close cooperation, then Gaza, Hebron, Nabulas, and Ramalla now remain as gaping wounds of their tragic present”.

പിറന്ന മണ്ണിനെ നെഞ്ചിലേറ്റി പ്രവാസ ജീവിതം നയിക്കുന്ന ഇന്ത്യക്കാരിയുടെയും പലസ്തീനിയുടെയും കഥ പറയുന്ന കുറിപ്പിൽ, അധിനിവേശത്തിന്റെ നേരിപ്പൊടിൽ വേവുന്ന പലസ്തീനിയുടെ വിഹ്വലത പകർത്തുന്നത് ഇങ്ങനെയാണ്, “for the Palastinian doctor, it is an impossible dream for years to come”.

മതം ‘മദ’മായി മാറിക്കഴിഞ്ഞ ആസുര കാലത്തിന്റെ ആകുലതകൾ പങ്ക് വെക്കുന്ന കുറിപ്പിൽ, പാരസ്പര്യത്തിന്റെ ഇനിയും മായാത്ത മുദ്രകളെ അടയാളപ്പെടുത്തുന്നത് കാണുക, “This tradition of syncreticism still refuses to fade away and it’s not uncommon to see moms of all faiths carrying their babies on their chests and queuing up in the masjid courtyards, seeking blessings of the worshippers streaming out of masjids after daily congregational prayers.”

പരക്കംപായുന്ന മനുഷ്യ സഞ്ചയത്തിൽ നിന്ന് ഓരം മാറിനിന്ന് ജീവിതത്തിന്റെ നഷ്ടസൗന്ദര്യങ്ങളെക്കുറിച്ച് നെടുവീർപ്പിടുന്ന ഒരെഴുത്തുകാരനെ പല കുറിപ്പുകളിലും കണ്ടെത്താനാവും. ആ ആത്മനൊമ്പരങ്ങളെ മനോഹരമായി അദ്ദേഹം പകർത്തി വെക്കുന്നത് നോക്കൂ…. “The round-the-clock blaze, buzz, and blare have usurped much of our peace, piety, and tranquility.”

ചരിത്രത്തിന്റെ കാലടിപ്പാടുകൾ പതിഞ്ഞു കിടക്കുന്ന കോഴിക്കോട് നഗരത്തെക്കുറിച്ചുള്ള കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്, “If the home is where the heart is, then SM Street is my home.”

കുറ്റിയറ്റുപോയ ഒരു ഗ്രാമീണ അനുഭവത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നു നാട്ടിൻപുറത്തെ പഴയ സ്രാമ്പ്യയെക്കുറിച്ചുള്ള കുറിപ്പ്….. “After the last congregational prayer, the doors would be kept ajar so that a weary vagrant could slide in and drop his bag in a corner and take a nap in the quiet interior of the masjid. A late comer could seek into its darkness and say his prayer silently. Masjid was not grant and majestic, but a modest and simple one that exuded piety, purity, and a kind of otherworldliness…..Enter the mosque in the dead of the night when no one is inside. Enter quietly and stealthily with clean body and pure mind. Spread the rug and stand alone. And then reflect deeply, contemplate, and say the prayer with humility.” വായിച്ചപ്പോൾ, ഓരോ നമസ്കാര ശേഷവും താഴിട്ടു പൂട്ടേണ്ടി വരുന്ന നമ്മുടെ കോൺക്രീറ്റ് കെട്ടിടങ്ങളെക്കുറിച്ചാണ് ഓർത്തത്!!

പള്ളികളുടെ ഭീമാകാരമായ വളർച്ചയോടൊപ്പം വന്നുചേർന്ന ആന്തരിക ശൂന്യതയെകുറിച്ചുള്ള മറ്റൊരു കുറിപ്പിൽ ജാഫർ ഇങ്ങനെ എഴുതുന്നു, “When the true piety and selfless devotion get corrupted by pride and pomp, the angels of mercy quietly senak out of our places of worship.”

നൈതിക പ്രതിസന്ധി അനുഭവിക്കുന്ന മനുഷ്യനും അത്തരംഭാരങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന ഇതര ജീവജാലങ്ങളെയുംപറ്റി പറയുന്നിടത്ത് ആ മൗലിക വ്യത്യാ സത്തെ ഏതാനും വാക്കുകളിൽ അദ്ദേഹം ഇങ്ങനെ കുറിച്ചിടുന്നു, “They follow their instincts. They don’t sin nor do they repent. They are just innocent.”

പ്രപഞ്ചമാകെ ചൂഴ്ന്ന് നിൽക്കുന്ന ദൈവീക കാരുണ്യത്തെയും മനുഷ്യന്റെ നിസ്സാരതയെയും ഓർമ്മപ്പെടുത്തുന്നതാണ് പല കുറിപ്പുകളും. ആത്മാവ് ചോർന്നുപോയ മതവും നൈതികത നഷ്ടപ്പെട്ട വികസനവും മനുഷ്യ ജീവിതത്തെ വരണ്ട മരുഭൂമികളാക്കിയതിന്റെ ആകുലതകളാണ് ഒട്ടുമിക്ക കുറിപ്പുകളുടെയും അന്തർധാര.

ഭൗതികമായ എല്ലാ പ്രലോഭനങ്ങൾക്കും വിക്ഷുബ്ധതകൾക്കും മദ്ധ്യേ തന്റെ ജീവിതത്തിന്റെ നങ്കൂരം നെഞ്ചോട് ചേർത്ത് പിടിച്ച തന്റെ വിശ്വാസപ്രമാണമാണെന്നാണ് ജാഫർ പറയുന്നത്, അത് ഓരോരുത്തരും അനുഭവിച്ച് മാത്രം അറിയേണ്ട അനുഭൂതിയാണെന്നും.

കോഴിക്കോട് കേന്ദ്രമായ IPB books പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 220 രൂപയാണ്. മലയാളിയായ ജാഫർ ഖത്തറിലെ ഹമദ് ഹോസ്പിറ്റലിൽ സീനിയർ ഡോക്ടറാണ്.

Tags: