അമേരിക്കൻ ഗണിത ശാസ്ത്ജ്ഞനായ ഡോ ജെഫ്രി ലാംഗ് ഇസ്‌ലാം സ്വീകരിച്ചപ്പോൾ അദ്ദേഹത്തെ ഞമ്മന്റെ ആളായി കൊണ്ടു നടക്കാൻ സുന്നികളും ശിയാക്കളും മത്സരിച്ചു നടന്നു.
ആദ്യം തോളിലേറ്റിയത് സുന്നികളാണ്. അങ്ങനെ അദ്ദേഹം സുന്നി വേദികളിൽ ശിയാക്കൾക്കെതിരെ ഘോര ഘോരം പ്രസംഗിച്ചു. ഒരിക്കൽ ഒരു പരിപാടിയിൽ സദസ്സിൽനിന്ന് ഒരാൾ എഴുന്നേറ്റ് നിന്ന് ചോദിച്ചു, “കഴിഞ്ഞ നാല്പത് കൊല്ലമായി ഒരു ശിയ കുടുംബത്തിൽ ജനിച്ച് ശിയ വിശ്വാസം പുലർത്തി ജീവിക്കുന്ന ഒരാളാണ് ഞാൻ. നിങ്ങൾ ഇപ്പറഞ്ഞതൊന്നും എന്റെ ജീവിതത്തിലോ കുടുംബത്തിലോ ഇന്നേവരെ ഞാൻ കണ്ടിട്ടില്ല. നിങ്ങൾക്ക് എവിടുന്നാണ് ഈ വിവരങ്ങളൊക്കെ കിട്ടിയത്? “.
താൻ അകപ്പെട്ട ദൂഷിത വലയത്തെക്കുറിച്ച് അപ്പോഴാണ് ജെഫ്രിക്ക് ബോധോദയം ഉണ്ടായത്. ‘Even angels ask’ എന്ന തന്റെ പുസ്തകത്തിൽ ഈ അനുഭവം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘മാലാഖമാർ പോലും ചോദിക്കുന്നു’ എന്ന പേരിൽ ആ പുസ്തകം മലയാളത്തിൽ ലഭ്യമാണ്.