കരയിലും കടലിലുമൊക്കെയായി പലതവണ പക്ഷി സർവേകളുടെ ഭാഗമാവാൻ അവസരമുണ്ടായിട്ടുണ്ട്. എന്നാൽ, കൊടുംകാടിനുള്ളിൽ താമസിച്ച് പാതിരാത്രയിൽ ഒരു സർവ്വേ? അങ്ങനെയൊന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. രാത്രി രഞ്ജരന്മാരായായ ശ്രീലങ്കൻ ഫ്രോഗ്മൌത്തുക്കളെ കുറിച്ച് പഠിക്കാൻ ഫ്രോഗ്മൊത്തുകളുടെ പറുദീസയായ തട്ടേക്കാട് പക്ഷി സാങ്കേതത്തിൽ അങ്ങനെയൊന്ന് നടക്കുന്നു എന്ന കേട്ടപ്പോൾ രണ്ടാമതൊന്ന് ആലോചിച്ചില്ല.
കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും തട്ടേക്കാട് നാച്ചുറ ലിസ്റ്റ് അസോസിയേഷനും വനം വകുപ്പും സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ 45 പക്ഷി നിരീക്ഷകരാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്.

ഒരു രാത്രിയും രണ്ട് പകലും വനത്തിനുള്ളിൽ താമസിച്ചാണ് സർവേ പൂർത്തിയാക്കിയത്. അഞ്ച് പേരുള്ള എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് വനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ക്യാമ്പ് ചെയ്താണ് സർവ്വേ നടത്തിയത്. സദാ സമയവും കാട്ടാനകകൾ മേയുന്ന വനത്തിനുള്ളിൽ രാത്രി കഴിച്ചു കൂട്ടുക
വളരെ അപകടം പിടിച്ച പണിയായിരുന്നു. പരിചയ സമ്പന്നരായ ഫോറസ്ററ് വാച്ചർമാർ എപ്പോഴും തുണയായി കൂടെ നടന്നു.
അര നൂറ്റാണ്ടായി പക്ഷി നിരീക്ഷണ രംഗത്ത് സജീവമായ ഡോ കെജി ദിലീപ് ആയിരുന്നു ഞങ്ങളുടെ ടീം ലീഡർ. പക്ഷികളുടെ ശബ്ദം റെക്കോർഡ് ചെയ്യുന്നതിൽ വിദഗ്ധനായ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച രണ്ട് ദിവസങ്ങൾ വലിയൊരു അനുഭവമായി മാറി. റഡാർ കണക്കെ തുറന്നു വെച്ച ചെവികളുമായി, വിദൂരതയിൽനിന്ന് ഒഴുകിയെത്തുന്ന ഓരോ കിളിനാദവും തിരിച്ചറിഞ്ഞു അത് ഏത് പക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു തന്നു.

ഇലച്ചാർത്തുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഫ്രോഗ് മൗത്തിനെ ആദ്യ മണിക്കൂറിൽ തന്നെ കണ്ട് ചിത്രങ്ങളെടുത്തു. രാത്രി, ശബ്ദങ്ങളിലൂടെ അവയുടെ സാനിധ്യം അടയാളപ്പെടുത്തി. വ്യത്യസ്തങ്ങളായ പക്ഷികളുടെ പാട്ടുകെട്ട് ആ പുഴയോ രത്തെ ടവറിനുള്ളിൽ കഴിച്ചു കൂട്ടിയ രാത്രി ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.
Tags: Sri Lankan Frogmouth, Thattekkad