ഓൺലൈനിൽ കണ്ട പരസ്യം അനുസരിച്ച് ചിത്രം അയച്ചു. ഇന്ത്യക്കകത്ത് നിന്നും പുറത്ത് നിന്നും അയച്ചു കിട്ടിയ എൻട്രികളിൽ ആദ്യത്തെ 100 ൽ എന്റെ ചിത്രം ഉൾപ്പെട്ടു എന്നൊരു മെയിൽ കിട്ടി. കുറെ കഴിഞ്ഞ് സർട്ടിഫിക്കറ്റിന്റെ ഹാർഡ് കോപ്പി വേണമെങ്കിൽ കൊറിയർ ചാർജ് അയക്കണമെന്ന് മെയിൽ വന്നു. തുക വളരെ ചെറിയത് ആയത് കൊണ്ട് അതും അയച്ചു കൊടുത്തു.

ഇന്ത്യ പോസ്റ്റ് ട്രാക്ക് ചെയ്തപ്പോൾ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് അയക്കുന്നതെന്ന് മനസ്സിലായി. കേന്ദ്ര ഗവണ്മെന്റിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത ഒരു MSME ആണ് iNNOVIZEഎന്ന് സർട്ടിഫിക്കറ്റിൽ കാണുന്നു.

എന്തായാലും അംഗീകാരം പോസിറ്റീവ് ആയി എടുക്കുന്നു. അതിലപ്പുറം അവകാശവാദങ്ങളൊന്നും ഇല്ല.
ഇതിന്റെ ആധികാരികത എത്രയാണെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. ഓൺലൈനിൽ എന്തും കിട്ടുന്ന കാലമാണ്!

