“Try and try and try again boys, you will win at last” തോമസ് കാർലെയ്ലിന്റെ പ്രശസ്തമായ ഈ വാക്യം ജീവിതത്തിൽ പലപ്പോഴും വലിയ പ്രചോദനമായിട്ടുണ്ട്, പ്രതേകിച്ച് ഫോട്ടോഗ്രഫിയിൽ. ഓരോ തവണ പരാജയപ്പെടുമ്പോഴും ഞാൻ ഈ വരികൾ ഓർക്കും, വീണിടത്തു നിന്ന് എഴുന്നേറ്റ് നടക്കാൻ ഓരോ തവണയും അത് എന്നെ പ്രചോദിപ്പിച്ചു.
എടുക്കുന്ന ചിത്രങ്ങളിൽ മികച്ചത് എന്ന് എനിക്ക് തോന്നിയ ധാരാളം ചിത്രങ്ങൾ Nikon ന്റെ ഔദ്യോഗിക സൈറ്റിൽ പരിഗണനക്കായി അപ്ലോഡ് ചെയ്യാറു ണ്ടായിരുന്നു. ഒന്നിന് പുറകെ ഒന്നായി അവയെല്ലാം നിരസിക്കപ്പെട്ടുകൊണ്ടിരുന്നു. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ വേണം സമർപ്പിക്കാൻ. മികച്ച ചിത്രങ്ങൾ നിക്കോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഗംഭീരം എന്ന് എനിക്ക് തോന്നിയ ചിത്രങ്ങൾ വെറും പൊട്ട ചിത്രങ്ങളാണെന്ന് അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. അയച്ചതിനേക്കാൾ വേഗത്തിൽ റിജെക്ഷൻ മെസേജ്കൾ വന്നു കൊണ്ടിരുന്നു.
അവസാനം, ഒരു ചിത്രം Nikon തിരഞ്ഞെടുത്തിരിക്കുന്നു. അത് നിക്കോൺ ഒഫീഷ്യൽ ഗാലറിയിൽ ഇടം നേടിയിരിക്കുന്നു. സൈറ്റിലുള്ള മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്താൽ എന്റെ ചിത്രം ഒന്നുമല്ല. എങ്കിലും ഒരു വലിയ പ്രോത്സാഹനമായി അതിനെ ഞാൻ കാണുന്നു. ഉയരങ്ങൾ ഇനിയും ഒരുപാട് താണ്ടാനുണ്ടെന്ന് അത് എന്നെ ഓർമ്മപ്പെടുത്തുന്നു. Miles to go before I sleep……miles to go before I sleep…..
