മൂന്നു ദിവസത്തെ നിരന്തര ശ്രമം. മണിക്കൂറുകളുടെ കാത്തിരിപ്പ്. പാഴായിപ്പോയ നൂറുകണക്കിന് ഫ്രെയ്മുകൾ. ഒടുവിൽ, നിമിഷാർദ്ധങ്ങളുടെ വ്യത്യാസത്തിൽ കാമറയിൽ പതിഞ്ഞ ഒരു ചിത്രം.

കത്തുന്ന വെയിലിൽ ഒരല്പം കുളിർ തേടി കുളക്കടവിലേക്ക് പറന്നിറങ്ങുന്ന പക്ഷി, പരിസരം മറന്ന് കുളിയിൽ മുഴുകിയ മറ്റൊരു പക്ഷി, കുളി കഴിഞ്ഞ് ഈറനോടെയിരിക്കുന്ന വേറൊരാൾ, ഊഴം കാത്തിരിക്കുന്ന മറ്റുചിലർ, എല്ലാം ഒറ്റ ഫ്രെയ്മിൽ!!

ഒന്നും എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളായിരുന്നില്ല, പ്രികൃതി ഒരുക്കിയ ഒരനർഘ നിമിഷം, അത്രയേ പറയാനാവൂ.

ചിത്രം സെലക്ട്‌ ചെയ്ത എഡിറ്റേഴ്സിന് നന്ദി.