ഇന്ത്യൻ റോളർ. പനങ്കാക്ക യെന്ന് വീട്ടിൽ വിളിക്കുന്ന പേര്. അതി സുന്ദരി, ലലനാമണി. പലേടത്തും വെച്ച് കണ്ടിട്ടുണ്ട്. ആളെ ദൂരേക്കണ്ടാൽ മതി, പറന്നു കളയും. ചിറക് വിടർത്തിപ്പറന്നാൽ പട്ടുസാരി ചുറ്റിയ നർത്തകിയെ പോലിരിക്കും. ആരും നോക്കിനിന്നു പോവും.


ആ വശ്യ സൗന്ദര്യം കാമറയിൽ പകർത്താൻ നോക്കിയിട്ട് ഇത് വരെ നിരാശയായിരുന്നു ഫലം. ശനിയാഴ്ച രാവിലെ HMT ഫോറസ്റ്റ് പരിസരസത്ത് മാനം നോക്കി നടക്കുമ്പോൾ റോളർ ദമ്പതികളെ കണ്ടു. പിടിതരാതെ ഉയരത്തിൽ ഇല ക്ട്രിക് ലെയിനിലാണ് സല്ലാപം. കാത്തിരുന്ന് കാത്തിരുന്ന് അവസാനം തൊട്ടടുത്ത തെങ്ങിൽ വന്നിരുന്നു. ഒരുപാട് ശ്രമങ്ങൾക്കൊടുവിൽ കിട്ടിയ ഏതാനും ചിത്രങ്ങൾ.




